ഡാളസില്‍ ആയിരം പൌണ്ട് ടര്‍ക്കി വിതരണം ചെയ്തു
Tuesday, November 24, 2015 9:00 AM IST
ഡാളസ്: ഫാര്‍മേഴ്സ് ബ്രാഞ്ച് മാര്‍ത്തോമ ഇടവകയുടെ പാരിഷ് മിഷന്റെ നേതൃത്വത്തില്‍ ഡാളസിലുള്ള മെട്രോ ക്രെസ്റ് സര്‍വീസില്‍കൂടി ആയിരം പൌണ്ട് ടര്‍ക്കി വിതരണം ചെയ്തു.

ദാരിദ്യ്രരേഖയ്ക്കു താഴെയുള്ള കുടുംബങ്ങള്‍ക്ക് കഴിഞ്ഞ 15 വര്‍ഷത്തിലധികമായി താങ്ക്സ് ഗിവിംഗ് ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് ഇടവകയിലെ പാരിഷ് മിഷന്റെ നേതൃത്വത്തില്‍ ടര്‍ക്കി വിതരണം ചെയ്തത്.

നെയിബര്‍ഹുഡ് മിഷന്റെ ഭാഗമായി ക്രിസ്ത്യന്‍ കമ്യൂണിറ്റി ആക്ഷന്‍ (സിസിഎ) ലൂയിസ് വില്‍, നോര്‍ത്ത് ടെക്സസ് ഫുഡ് ബാങ്ക്, ഹബിറ്റാറ്റ് ഫോര്‍ ഹ്യുമാനിറ്റി, മെന്‍സ് ഷെല്‍റ്റര്‍, മീല്‍സ് ഓണ്‍ വീല്‍സ്, മിഷണറീസ് ഓഫ് ചാരിറ്റി തുടങ്ങിയ സന്നദ്ധ സംഘടനകളെ ഇടവകയുടെ പാരിഷ് മിഷന്റെ നേതൃത്വത്തില്‍ സഹായിച്ചുവരുന്നു.

റവ. പി.സി. സജി, റവ. മാത്യു ശാമുവല്‍ എന്നിവര്‍ നേതൃത്വം നല്‍കി. ജോര്‍ജ് വര്‍ഗീസ്, സാം അലക്സ്, ഫിലിപ്പ് തോമസ്, ജോജി ജോര്‍ജ്, രാജു സോമ, ബിജു ബ്ളെസന്‍, ക്രിസ്റന്‍ എന്നിവര്‍ ടര്‍ക്കി വിതരണത്തില്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: ഷാജി രാമപുരം