സൌദി അറേബ്യയില്‍ കാലവര്‍ഷം കനത്തു
Wednesday, November 25, 2015 2:22 AM IST
റിയാദ്: സൌദി അറേബ്യയുടെ വിവിധ പ്രവിശ്യകളില്‍ രണ്ടു ദിവസമായി ശക്തമായ മഴയാണ്. തിങ്കളാഴ്ച രാത്രിയോടെ തലസ്ഥാനമായ റിയാദില്‍ തുടങ്ങിയ മഴ ഇപ്പോഴും തുടരുകയാണ്. മെട്രോ റെയിലിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ നഗരത്തില്‍ ഗതാഗത നിയന്ത്രണവും ചില റോഡുകള്‍ അടയ്ക്കുകയും ചെയ്തു. അതിനാല്‍ മാസങ്ങളായി തുടരുന്ന ഗതാഗതക്കുരുക്ക് മഴ കനത്തതോടെ രൂക്ഷമായി. മണിക്കൂറുകളാണ് ചില ഹൈവേകളില്‍ വാഹനങ്ങള്‍ കാത്ത് കിടക്കേണ്ടി വരുന്നത്. ചൊവ്വാഴ്ച വൈകുന്നേരം മഴയ്ക്ക് അല്‍പ്പം ശമനമുണ്ടായെങ്കിലും വരും ദിവസങ്ങളില്‍ ശക്തിപ്രാപിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍