അഡ്ലെയ്ഡില്‍ കരോള്‍ സര്‍വീസ് നവംബര്‍ 28ന്
Thursday, November 26, 2015 9:23 AM IST
അഡ്ലെയ്ഡ്: മാര്‍ത്തോമ ഇടവകയുടെ ക്രിസ്മസ് കരോള്‍ സര്‍വീസ് നവംബര്‍ 28നു (ശനി) വൈകുന്നേരം 6.30നു വുഡ് വില്ലിലുള്ള സെന്റ് മാര്‍ഗരറ്റ് ദേവാലയത്തില്‍ നടക്കും.

ഇടവക വികാരി റവ. വര്‍ഗീസ് ചെറിയാന്റെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തില്‍ സെന്റ് മേരീസ് യാക്കോബായ ഇടവക വികാരി ഫാ. ബെസിമോന്‍ സ്കറിയ ക്രിസ്മസ് സന്ദേശം നല്‍കും. സന്തോഷ് ജോര്‍ജിന്റെ നേതൃത്വത്തില്‍ 18 അംഗങ്ങള്‍ നയിക്കുന്ന ഗായകസംഘം ക്രിസ്മസ് കരോള്‍ ഗാനങ്ങള്‍ ആലപിക്കും. സണ്‍ഡേ സ്കൂള്‍ കുട്ടികളുടെ ഡാന്‍സ്, യുവജനസഖ്യത്തിന്റെ സ്കിറ്റ് ഇടവക മിഷന്റെ ക്രിസ്മസ് പാപ്പ തുടങ്ങിയവ കരോളിന്റെ ഭാഗമായിരിക്കും.

സിഎസ്ഐ ഇടവക വികാരി റവ. സദാനന്ദന്‍ തോംസണ്‍, കണ്‍വീനര്‍ ജോണ്‍ കെ. മാമ്മന്‍, ട്രസ്റിമാരായ വി.എം. കോശി, അവിനാഷ് ഫിലിപ്പ്, സെക്രട്ടറി അജിത് കെ. വര്‍ഗീസ് എന്നിവര്‍ പ്രസംഗിക്കും. തുടര്‍ന്നു ക്രിസ്മസ് കേക്കു വിതരണവും അത്താഴവിരുന്നും നടക്കും.