'ക്രിസ്മസ് ഡിലൈറ്റ് 2015' നവംബര്‍ 29ന്
Thursday, November 26, 2015 9:27 AM IST
സിഡ്നി: സെന്റ് മേരിസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ഇടവകയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന രണ്ടാമത് എക്യുമെനികല്‍ ക്രിസ്മസ് കാരോള്‍ (ക്രിസ്മസ് ഡിലൈറ്റ് 2015) നവംബര്‍ 29 (ഞായര്‍) ഉച്ചകഴിഞ്ഞ് 3.30 മുതല്‍ രാത്രി 7.30 വരെ സിഡ്നി എപ്പിംഗ് വെസ്റ് പബ്ളിക് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കും.

റോഡ്സ് കോപ്ടിക് ഓര്‍ത്തഡോക്സ് ചര്‍ച്ച് വികാരി ഫാ. അലക്സാണ്ടര്‍ അസീസ് കരോള്‍ സര്‍വീസ് ഉദ്ഘാടനം ചെയ്യും. സിഡ്നി ബഥേല്‍ മാര്‍ത്തോമ ചര്‍ച്ച് വികാരി ഫാ. തോമസ് കോശി ക്രിസ്മസ് സന്ദേശം നല്‍കും. വിവിധ ക്രൈസ്തവ ദേവാലയങ്ങളിലെ ഗായക സംഘങ്ങള്‍ ആലപിക്കുന്ന കരോള്‍ ഗാനങ്ങളും സണ്‍ഡേ സ്കൂള്‍ വിദ്യാര്‍ഥികളുടെ കലാപരിപാടികളും ആഘോഷങ്ങള്‍ക്ക് ചാരുത നല്‍കും.

പരിപാടിയുടെ വിജയത്തിനുമായി വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചു വരുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: സുജീവ് വര്‍ഗീസ്