ഷിഫ അല്‍ജസീറ പോളിക്ളിനിക്ക് 'കിഡ്സ് ഹെല്‍ത്ത്' കാമ്പയിന് മോഡേണ്‍ സ്കൂളില്‍ തുടക്കമായി
Friday, November 27, 2015 8:48 AM IST
റിയാദ്: പതിമൂന്നാമത് വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഷിഫാ അല്‍ജസീറ പോളിക്ളിനിക്ക് പ്രഖ്യാപിച്ച 'കിഡ്സ് ഹെല്‍ത്ത്' പ്രോഗ്രാമിന് റിയാദ് മോഡേണ്‍ ഇന്റര്‍നാഷണല്‍ സ്കൂളില്‍ തുടക്കമായി. 

കാമ്പയിന്റെ ഉദ്ഘാടനം മോഡേണ്‍ സ്കൂള്‍ പ്രിന്‍സിപ്പാള്‍ മുഹമ്മദ് ഹനീഫ് നിര്‍വഹിച്ചു. ചീഫ് കോ-ഓര്‍ഡിനേറ്റര്‍ ശിഹാബ് കൊട്ടുക്കാട് അധ്യക്ഷത വഹിച്ചു. 

ആദ്യ ക്യാമ്പില്‍ 650 വിദ്യാര്‍ഥികളെ വിദഗ്ധരായ ഡോക്ടര്‍മാരുടെ പാനല്‍ പരിശോധിച്ചു. കാഴ്ച, കേള്‍വി, ദന്ത രോഗങ്ങളും വിഷാദ രോഗങ്ങളുമെല്ലാം പ്രവാസി കുട്ടികളില്‍ താരതമ്യേന കൂടുതലാണ്. താളം തെറ്റിയ ഭക്ഷണരീതി കുട്ടികളെ നന്നെ ചെറുപ്പത്തില്‍ത്തന്നെ രോഗികളാക്കി മാറ്റുന്നു. 'കിഡ്സ് ഹെല്‍ത്ത്' പ്രോഗ്രാം വഴി ഇത്തരം കുട്ടികളുടെ രോഗം കണ്െടത്താനും അതിന് ഫലപ്രദമായ പ്രതിവിധി നിര്‍ദ്ദേശിക്കാനും കഴിയും. ഇതു സംബന്ധമായ വിവരങ്ങള്‍ അധ്യാപകരെയും രക്ഷിതാക്കളെയും അറിയിക്കുവാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്െടന്ന് സംഘാടകര്‍ അറിയിച്ചു.

മുന ഗ്രൂപ്പ് ഓഫ് സ്കൂള്‍സ് ജനറല്‍ മാനേജര്‍ പി.വി. അബ്ദുല്‍ റഹ്മാന്‍, ക്ളിനിക്ക് എക്സിക്യൂട്ടീവ് മാനേജര്‍ അക്ബര്‍ വേങ്ങാട്ട്, മെഡിക്കല്‍ ഡയറക്ടര്‍ ഡോ.ജോര്‍ജ് ഫിലിപ്പ്, ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ.സുരേഷ്, ഡോ. രാജ്ശേഖര്‍, ജലീല്‍ ആലപ്പുഴ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. 

വിവിധ ഡിപ്പാര്‍ട്ട്മെന്റുകളിലായി ഡോ. ജോര്‍ജ് ഫിലിപ്പ്, ഡോ. രാജശേഖര്‍, ഡോ. സുരേഷ്, ഡോ. കല, ഡോ. ഷാഹുല്‍ ഹമീദ്, ഡോ. രതീഷ്, ഡോ. പ്രദീപ്, ഡോ. നായക്, ഡോ. സുമതി, ഡോ. സനായുള്ള, ക്ളിനിക്കല്‍ സൈക്കോളജിസ്റ് സൈബ ഇസ്ഹാഖ് തുടങ്ങിയവര്‍ വിദ്യാര്‍ഥികളെ പരിശോധിച്ചു. സ്കൂള്‍ പ്രൈമറി വിഭാഗം ഹെഡ് സീനത്ത് ആക്കിഫ്, സിസ്റര്‍മാരായ റെജി, ഓമന, ലൌലി, ജോജി, അഗസ്റിന്‍, യൂസുഫ് ഖാന്‍, ബാവ താനൂര്‍, ജഫ്നാസ് വേങ്ങാട്ട്, നാസര്‍ കോട്ടക്കല്‍, സിദ്ദീഖ് എന്നിവര്‍ നേതൃത്വം നല്‍കി. കോഓര്‍ഡിനേറ്റര്‍ ഡോ. ഷാഹുല്‍ ഹമീദ് സ്വാഗതവും ബിസിനസ് ഡെവലപ്മെന്റ് മാനേജര്‍ അക്ബര്‍ മരക്കാര്‍ നന്ദിയും പറഞ്ഞു. 

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍