കേരളസമാജം ഐഎഎസ് അക്കാദമിയില്‍ സിവില്‍ സര്‍വീസസ് പരീക്ഷാ പരിശീലനം
Friday, November 27, 2015 9:03 AM IST
ബംഗളൂരു: കേരളസമാജം ഐഎഎസ് അക്കാദമിയില്‍ 2016ലെ സിവില്‍ സര്‍വീസസ് പരീക്ഷാ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. പരിശീലനം ജനുവരിയില്‍ ആരംഭിക്കും. 2016ലെ പ്രിലിമിനറി പരീക്ഷ ഓഗസ്റ്റ് ഏഴിനും മെയിന്‍ പരീക്ഷ ഡിസംബര്‍ മൂന്നിനുമാണ് ആരംഭിക്കുന്നത്.

പ്രിലിമിനറി, മെയിന്‍, അഭിമുഖം പരീക്ഷകള്‍ക്ക് സമഗ്ര പരിശീലനം നല്കും. മാറത്തഹള്ളി ഹിന്ദുസ്ഥാന്‍ ഏവിയേഷന്‍ അക്കാദമി ചെയര്‍മാന്‍ ഡോ. കെ.സി. സാമുവല്‍ മുഖ്യ രക്ഷാധികാരിയും ബംഗളൂരു കസ്റ്റംസ് ഡപ്യൂട്ടി കമ്മീഷണര്‍ പി. ഗോപകുമാര്‍ മുഖ്യ ഉപദേഷ്ടാവുമായ പരിശീലന പദ്ധതിയില്‍ പ്രഗത്ഭരായ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരും വിവിധ വിഷയങ്ങളിലെ വിദഗ്ധരുമാണ് ക്ളാസുകള്‍ നയിക്കുന്നത്. വിശാഖപട്ടണത്തെ ഡിഐസി ഐഎഎസ് സ്റഡി സര്‍ക്കിളിന്റെ സഹകരണവും ഈ പദ്ധതിക്കുണ്ട്. ആന്ധ്രാ പ്രദേശ് ഐജി എന്‍. സഞ്ജയ്, പ്രിന്‍സിപ്പല്‍ ഇന്‍കംടാക്സ് കമ്മീഷണര്‍ എം. തിരുമലകുമാര്‍, ആന്ധ്ര വാണിജ്യ നികുതി ജോയിന്റ് കമ്മീഷണര്‍ വൈ. സത്യനാരായണ, ശോഭന്‍ ജോര്‍ജ് ഏബ്രഹാം, പി.എം. സുരേഷ് എന്നിവരാണ് മുഖ്യ പരിശീലകര്‍.

മാറത്തഹള്ളി ഹിന്ദുസ്ഥാന്‍ അക്കാദമിയില്‍ ശനി, ഞായര്‍ ദിവസങ്ങളിലാണ് പരിശീലനം. ചിട്ടയായ പഠനരീതിക്കൊപ്പം കൃത്യമായി ഉത്തരങ്ങള്‍ എഴുതാനുള്ള പരിശീലനം, മാതൃകാ പരീക്ഷകള്‍, ഗ്രൂപ്പ് ചര്‍ച്ചകള്‍ തുടങ്ങിയവ പരിശീലനത്തിന്റെ ഭാഗമാണ്.

കേരളസമാജം 2011 ല്‍ ആരംഭിച്ച പരിശീലനത്തിലൂടെ ഇതുവരെ 23 പേര്‍ ഐഎഎസ്, ഐഎഫ്എസ്, ഐപിഎസ്, ഐആര്‍എസ് തുടങ്ങി വിവിധ സര്‍വീസുകളിലേക്കു തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. സുദീര്‍ഘമായ ഒരു അഭിരുചി നിര്‍ണയ പ്രക്രിയയിലൂടെയാണ് 2016 ബാച്ചിലേക്ക് 60 വിദ്യാര്‍ഥികളെ തെരഞ്ഞെടുക്കുക. താത്പര്യമുള്ളവര്‍ ഈമാസം 25നകം സലൃമഹമമൊമഷമാശമമെരമറല്യാ@ഴാമശഹ.രീാ എന്ന ഇ-മെയില്‍ അഡ്രസില്‍ പേര് രജിസ്റര്‍ ചെയ്യണമെന്ന് കേരളസമാജം ജനറല്‍ സെക്രട്ടറി റജികുമാര്‍ അറിയിച്ചു.