ക്ളീന്‍ അപ്പ് ദി വേള്‍ഡ് ദുബായി: കെഎംസിസിയും പങ്കാളികളായി
Friday, November 27, 2015 9:53 AM IST
ദുബായി: ദുബായി നഗരസഭ യുഎന്‍ഒവുമായി സഹകരിച്ച് നടത്തുന്ന ശുചീകരണ ബോധവത്കരണ പരിസ്ഥിതി സംരക്ഷണ കാമ്പയിനില്‍ ദുബായി കെഎംസിസിയും പങ്കാളികളായി.

'നമ്മുടെ നാട്, നമയുടെ പരിസരം, ഉത്തരവാദിത്തം' എന്ന തലകെട്ടില്‍ അന്താരാഷ്ട്രതലത്തില്‍ നടക്കുന്ന 'ക്ളീന്‍ അപ്പ് ദി വേള്‍ഡ്' കാമ്പയിനില്‍ ദുബായി കെഎംസിസിയുടെ നൂറുകണക്കിനു പ്രവര്‍ത്തകര്‍ പങ്കെടുത്തു.

രാവിലെ എട്ടിന് മിറാക്കിള്‍ ഗാര്‍ഡന്‍ പരിസരത്ത് നടന്ന ശുചീകരണ ബോധവത്കരണ പരിപാടിക്ക് ദുബായി കെഎംസിസി ജനറല്‍ സെക്രട്ടറി ഇബ്രാഹിം മുരിചാണ്ടി ട്രഷറര്‍ എ.സി. ഇസ്മയില്‍, അവയില്‍ ഉമ്മര്‍, അഡ്വ. സാജിദ് അബൂബക്കര്‍, മുസ്തഫ തിരൂര്‍, അഷ്റഫ് കൊടുങ്ങല്ലൂര്‍, മുഹമ്മദ് പട്ടാമ്പി, എം.എച്ച്. മുഹമ്മദ് കുഞ്ഞി, ഹുസൈനാര്‍ തോട്ടുംഭാഗം, ഹനീഫ് കല്‍മട്ട, ബീരാവുണ്ണി തൃത്താല എന്നിവര്‍ നേതൃത്വം കൊടുത്തു. ചടങ്ങില്‍ ദുബായി കെഎംസിസിക്കുള്ള പുരസ്കാരം ഭാരവാഹികള്‍ ഏറ്റുവാങ്ങി.

റിപ്പോര്‍ട്ട്: റഹ്മത്തുള്ള തൈയില്‍