കര്‍മങ്ങള്‍ നന്നാക്കുക, ജീവിതത്തില്‍ കാരുണ്യം നിലനിര്‍ത്തുക: ഫാ. ഡേവിസ് ചിറമ്മല്‍
Monday, November 30, 2015 9:22 AM IST
മസ്കറ്റ്: സ്വന്തം കര്‍മങ്ങള്‍ നന്നാക്കുവാനും അപരനോട് ജീവിതത്തില്‍ കാരുണ്യം കാണിക്കുവാനും തന്റെ ജീവിതംവഴി മാതൃകയായ ഫാ.ഡേവിസ് ചിറമ്മല്‍ ആഹ്വാനം ചെയ്തു. മസ്കറ്റ് ഇന്ത്യന്‍ സോഷ്യല്‍ ക്ളബ് കേരള വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ മൂന്നു ദിവസങ്ങളായി നടന്ന ഇന്ത്യന്‍ കമ്യൂണിറ്റി ഫെസ്റിവലിന്റെ സമാപന ദിവസം 2015 ലെ കൈരളി അനന്തപുരി പുരസ്കാരം ഏറ്റുവാങ്ങിയശേഷം മറുപടി പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.

അവനവന്‍ നന്നായി മറ്റുള്ളവര്‍ക്ക് മാതൃകയാവുക. ലോക ജീവിതത്തില്‍ നാം എന്തായിരുന്നു എന്നതിലല്ല നമ്മള്‍ സമൂഹത്തില്‍ ചെയ്ത കാരുണ്യ പ്രവര്‍ത്തികളാണ് സ്മരിക്കപ്പെടുക എന്നു ഫാ. ചിറമ്മല്‍ അഭിപ്രായപ്പെട്ടു.

മസ്കറ്റില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഇന്ത്യന്‍ സോഷ്യല്‍ ക്ളബ് കേരള വിഭാഗവും പ്രമുഖ റസ്ററന്റ് ഗ്രൂപ്പായ അനന്തപുരിയും ചേര്‍ന്നാണ് അവാര്‍ഡ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. കാന്‍സര്‍ രോഗ വിദഗ്ധന്‍ ഡോ. വി.പി. ഗംഗാധരന്‍, സാമൂഹ്യ പ്രവര്‍ത്തകരായ ദയാബായ്, ഡോ. സുനിത കൃഷ്ണന്‍ എന്നിവര്‍ക്കാണു മുന്‍വര്‍ഷങ്ങളില്‍ അവാര്‍ഡ് നല്‍കിയിട്ടുള്ളത്.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം