അമേരിക്കന്‍ മാതൃകയിലുള്ള റിട്ടയര്‍മെന്റ് കമ്യൂണിറ്റി ഇനി കേരളത്തിലും
Monday, November 30, 2015 10:00 AM IST
ടെക്സസ്: റിട്ടയര്‍മെന്റ് ജീവിതം സ്വന്തം നാട്ടില്‍ ചെലവഴിക്കുക എന്നത് ഏതൊരു മലയാളിയുടെയും ചിരകാല സ്വപ്നമാണ്. ഇന്ന് ഈ ആശയം പലകാരണങ്ങളാല്‍ അപ്രാപ്യമായിരിക്കുകയാണ്. അടിസ്ഥാനസൌകര്യങ്ങളുടെ കുറവ്, സുരക്ഷിതത്വം, വൈദ്യസഹായം, ഭക്ഷണ ക്രമീകരണങ്ങള്‍, യാത്രാ സൌകര്യം എന്നീ മേഖലകളിലും ജോലിക്കാരെ ലഭിക്കുവാനുള്ള ബുദ്ധിമുട്ടുകള്‍, ശാരീരികവും മാനസികവുമായ ആരോഗ്യ പരിരക്ഷണത്തിനും ഉല്ലാസത്തിനുമുള്ള അസൌകര്യങ്ങള്‍ തുടങ്ങി പല കാരണങ്ങളാലും വിശ്രമ ജീവിതം അമേരിക്കയിലാക്കാന്‍ ഭൂരിപക്ഷം പ്രവാസികളും നിര്‍ബന്ധിതരാവുന്നു.

പ്രവാസിയെ അലട്ടുന്ന ഈ വക പ്രശ്നങ്ങള്‍ക്കു പരിഹാരമായി ബ്ളെസ് റിട്ടയര്‍മെന്റ് ലിവിംഗ് കമ്യൂണിറ്റി ആലുവായ്ക്കടുത്ത് വാഴക്കുളത്ത് യാഥാര്‍ഥ്യമാവുകയാണ്.

ഒരു പറ്റം പ്രവാസികളും നാട്ടില്‍ത്തന്നെയുള്ള ചില പ്രമുഖ വ്യക്തികളും ചേര്‍ന്ന് രൂപകല്‍പന ചെയ്തതാണ് ബ്ളെസ് റിട്ടയര്‍മെന്റ് ലിവിംഗ് കമ്യൂണിറ്റി. അമേരിക്കയിലെ റിട്ടയര്‍മെന്റ് കമ്യൂണിറ്റിയുടെ സമാനനിലവാരത്തില്‍ അന്തര്‍ദേശീയ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് തികച്ചും പരിസ്ഥിതി സൌഹൃദമായാണ് ഇതിന്റെ നിര്‍മാണം. ഏകദേശം മൂന്ന് ഏക്കര്‍ സ്ഥലത്ത് ഒരുക്കിയിരിക്കുന്ന സൌകര്യങ്ങളും സംവിധാനങ്ങളും ഏതൊരു പ്രവാസിക്കും കൌതുകമുണര്‍ത്തുന്നവയാണ്.

2016 മധ്യത്തോടെ പ്രവര്‍ത്തസജ്ജമാകുന്ന ബ്ളെസ് റിട്ടയര്‍മെന്റ് ലിവിംഗ് പ്രവാസി മലയാളിയുടെ ദീര്‍ഘ സ്വപ്നസാക്ഷാതകാരംതന്നെയാണ്.

ന്യൂയോര്‍ക്ക്, ഫിലാഡല്‍ഫിയ, ടെക്സസ് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുമുള്ള ഇന്‍വസ്റേഴ്സ് ആണ് ഈ ആശയം യാഥാര്‍ഥ്യമാക്കുന്നതിന്റെ പിന്നില്‍.

വിവരങ്ങള്‍ക്ക് : ംംം.യഹലവീാൈല.ശി

റിപ്പോര്‍ട്ട്: മാര്‍ട്ടിന്‍ വിലങ്ങോലില്‍