ബസേലിയോസ് മാര്‍ത്തോമ പൌലോസ് ദ്വിതീയന്‍ കാതോലിക്ക ബാവയ്ക്ക് സ്വീകരണം നല്‍കി
Monday, November 30, 2015 10:01 AM IST
മെല്‍ബണ്‍: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പരമാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ പൌലോസ് ദ്വിതീയന്‍ കാതോലിക്ക ബാവയ്ക്കും ചെന്നൈ ഭദ്രാസനാധിപന്‍ ഡോ. യൂഹാനോന്‍ മാര്‍ ദിയസ്കോറോസിനും മെല്‍ബണ്‍ സെന്റ് തോമസ് സീറോ മലബാര്‍ രൂപത സ്വീകരണം നല്‍കി.

ഗ്രീന്‍വൈയ്ല്‍ ഷെര്‍വുഡ് റിസെപ്ഷന്‍ സെന്ററില്‍ നടന്ന സ്വീകരണത്തില്‍ മാര്‍ ബോസ്കോ പുത്തൂര്‍ സ്വാഗതം ആശംസിച്ചു. വികാരി ജനറാള്‍ ഫാ. ഫ്രാന്‍സിസ് കോലഞ്ചേരി, ബസേലിയോസ് ബാവയെ പൊന്നാട അണിയിച്ചു.

വിവിധ ക്രിസ്തീയ സഭകള്‍ പരസ്പരം സഹകരിച്ച് പ്രവര്‍ത്തിക്കാനും സീറോ മലബാര്‍ രൂപത നല്കിയ ഊഷ്മള സ്വീകരണത്തില്‍ ഏറെ സന്തോഷിക്കുന്നുവെന്നും പരിശുദ്ധ കാതോലിക്ക ബാവ നന്ദിപ്രസംഗത്തില്‍ പറഞ്ഞു.

ചടങ്ങില്‍ രൂപത ചാന്‍സലര്‍ ഫാ.മാത്യു കൊച്ചുപുരയ്ക്കല്‍, രൂപത കണ്‍സള്‍ട്ടേഴ്സ് അംഗം ഫാ. സ്റീഫന്‍ കണ്ടാരപ്പിള്ളില്‍, മെല്‍ബണ്‍ സൌത്ത്-ഈസ്റ് കമ്യൂണിറ്റി ചാപ്ളെയിന്‍ ഫാ. ഏബ്രഹാം കുന്നത്തോളി, മെല്‍ബണ്‍ ക്നാനായ മിഷന്‍ അസി. ചാപ്ളെയിന്‍ ഫാ. തോമസ് കുമ്പയ്ക്കല്‍, പാസ്ററല്‍ കൌണ്‍സില്‍ സെക്രട്ടറി ജീന്‍ തലാപ്പിള്ളില്‍, പാസ്ററല്‍ കൌണ്‍സില്‍ എക്സിക്യൂട്ടീവ് അംഗം ഷാനി റോഡ്നി, പാസ്ററല്‍ കൌണ്‍സില്‍ പ്രതിനിധികള്‍, രൂപത ഫിനാന്‍ഷ്യന്‍ കൌണ്‍സില്‍ പ്രതിനിധികള്‍, മെല്‍ബണിലെ വിവിധ സീറോ മലബാര്‍ കമ്യൂണിറ്റികളുടെ ട്രസ്റിമാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

റിപ്പോര്‍ട്ട്: പോള്‍ സെബാസ്റ്യന്‍