മനീഷ് തിവാരി കാനഡ സന്ദര്‍ശിച്ചു
Tuesday, December 1, 2015 8:26 AM IST
ടൊറേന്റോ: മുന്‍ കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രി മനീഷ് തിവാരി കാനഡ സന്ദര്‍ശിച്ചു. ഇന്തോ- കനേഡിയന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് യോഗത്തിലും വിവിധ സാമൂഹിക സാംസ്കാരിക യോഗങ്ങളിലും അദ്ദേഹം പങ്കെടുത്തു.

ഐസിസിസി പ്രസിഡന്റ് സഞ്ജയ് മക്കാര്‍ സ്വാഗതം ചെയ്ത്, മനീഷ് തിവാരിയെ ബോര്‍ഡ് അംഗങ്ങള്‍ക്കു പരിചയപ്പെടുത്തി. ഇന്ത്യയുമായുള്ള കാനഡയുടെ വ്യാപാരബന്ധങ്ങള്‍ വര്‍ഷങ്ങള്‍ പഴക്കം ഉള്ളതാണെന്നും ഈ ബന്ധം കൂടുതല്‍ ദൃഡമാക്കുന്നതിനും കൂടുതല്‍ മേഖലകളിലേക്ക് പ്യാപിപ്പിക്കാനും യോഗം തീരുമാനിച്ചു.

ഇന്ത്യയുടെ കയറ്റിറക്ക് നയങ്ങള്‍ സുതാര്യവത്കരിക്കപ്പെടുന്നതിലൂടെ മാത്രമേ വന്‍ വ്യവസായ വാണിജ്യ സംരംഭങ്ങള്‍ തുടങ്ങാനും നേട്ടങ്ങള്‍ കൈവരിക്കാനും സാധിക്കുകയുള്ളൂ. എകഇഇക, ഇക എന്നിവ വന്‍ ബിസിനസ്, നിക്ഷേപ സംരംഭങ്ങള്‍ ഇന്ത്യയില്‍ തുടങ്ങുവാന്‍ തയാറാണെന്ന് മക്കാര്‍ അറിയിച്ചു. സാമ്പത്തിക മേഖലയില്‍ വിവിധ കമ്യൂണിറ്റിയിലുള്ള സംരംഭകരെ നേരിട്ട് കണ്ട് സംസാരിക്കുന്നതിലും സമയം കണ്െടത്തിയ മനീഷ് തിവാരിയെ, മക്കാര്‍ അഭിനന്ദിച്ചു. യോഗത്തില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും ധാരണ ആയി.

ഇന്ത്യയെ പോലുള്ള രാജ്യത്ത് വ്യവസായ വാണിജ്യ സംരംഭകര്‍ എപ്പോഴും ഒരു മതേതര സര്‍ക്കാര്‍ ആണ് ഇഷ്ടപ്പെടുന്നത് എന്നും മുന്‍ സര്‍ക്കാര്‍ ഇതില്‍ ജാഗ്രത പുലര്‍ത്തിയിരുന്നുവെന്നും മനീഷ് തിവാരി അഭിപ്രായപ്പെട്ടു. 2016 ഇന്ത്യ മിഷന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി എല്ലാവിധ സഹായ സഹകരണം അഭ്യര്‍ഥിക്കുന്നതിനോടൊപ്പം ചേംബര്‍ ഓഫ് കൊമേഴ്സിന്റെ പ്രവര്‍ത്തനങ്ങളില്‍ മനീഷ് തിവാരി സന്തുഷ്ടിയും പ്രകടിപ്പിച്ചു.

റിപ്പോര്‍ട്ട്: ജയ്ശങ്കര്‍ പിള്ള