ഇന്ദ്രപ്രസ്ഥത്തിലെ ആദ്യത്തെ യജുര്‍വേദ മഹാരുദ്ര യജ്ഞം ഡിസംബര്‍ ആറിന്
Wednesday, December 2, 2015 8:57 AM IST
ന്യൂഡല്‍ഹി: ശ്രീ നാരായണ ധര്‍മ്മ പരിപാലന യോഗം ഡല്‍ഹി യൂണിയന്‍ ശാഖാ നമ്പര്‍ 4354 മെഹ്റോളിയുടെ ആഭിമുഖ്യത്തില്‍, കശ്യപവേദ റിസര്‍ച്ച് ഫൌണ്േടഷന്‍, നായര്‍ സര്‍വീസ് സൊസൈറ്റി, ബാലഗോകുലം, നവോദയം എന്നീ സംഘടനകളുടെ സഹകരണത്തോടെ ഡല്‍ഹി മഹാനഗരത്തില്‍ ആദ്യമായി യജുര്‍വേദ മഹാരുദ്ര യജ്ഞം നടത്തുന്നു.

ഡിസംബര്‍ ആറിന് (ഞായര്‍) രാവിലെ ഒമ്പതു മുതല്‍ ഛത്തര്‍പുര്‍ മന്ദിറിലെ മാര്‍ക്കണ്ഡേയ മണ്ഡപത്തിലാണ് ചടങ്ങുകള്‍. യജ്ഞത്തില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയില്‍ നിന്നും സമീപ പ്രദേശങ്ങളില്‍ നിന്നുമായി ഇരുപത്തയ്യായിരത്തില്‍പരം ഭക്തജനങ്ങള്‍ എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.

പ്രവേശനം തികച്ചും സൌജന്യമായി നടത്തുന്ന മഹാരുദ്ര യജ്ഞത്തില്‍ പൂജകളും വഴിപാടുകളും നടത്തുന്നതിന് അന്നേദിവസം പ്രത്യേകം കൌണ്ടറുകള്‍ ഒരുക്കുന്നുണ്ട്. ഒരു കുടുംബത്തിന് 500 രൂപയും ഒരു വ്യക്തിക്ക് 200 രൂപയും എന്ന ക്രമത്തിലാണ് നിരക്കുകള്‍.

മാതാ അമൃതാനന്ദമയി മഠത്തിലെ സ്വാമി നിജാമൃത ചൈതന്യ, ശാന്തിഗിരി ആശ്രമത്തിലെ സ്വാമി പത്മപ്രകാശ ജ്ഞാന തപസ്വി, പാലക്കാട് ശിവാനന്ദാശ്രമത്തിലെ മാതാ ത്യാഗപ്രിയാനന്ദ സരസ്വതി, കാലടി അദ്വൈതാശ്രമത്തിലെ സ്വാമി ബ്രഹ്മചാരി നാരായണ ഋഷി തുടങ്ങിയവര്‍ നടത്തുന്ന അനുഗ്രഹ പ്രഭാഷണവും നടക്കുമെന്നു മഹാരുദ്ര യജ്ഞ കമ്മിറ്റി കണ്‍വീനര്‍ അഡ്വ. ഗിരീഷ് കുമാര്‍ പറഞ്ഞു.

വിവരങ്ങള്‍ക്ക്: 9560714834, 9660714778, 7838542188.

റിപ്പോര്‍ട്ട്: പി.എന്‍. ഷാജി