കാന്‍ബറ മലയാളി അസോസിയേഷന്റ ക്രിസ്മസ് ആഘോഷം ഡിസംബര്‍ അഞ്ചിന്
Thursday, December 3, 2015 8:34 AM IST
കാന്‍ബറ: കാന്‍ബറ മലയാളി അസോസിയേഷന്‍ വിപുലമായ പരിപാടികളോടെ ക്രിസ്മസ് ആഘോഷിക്കുന്നു. ഡിസംബര്‍ അഞ്ചിന് (ശനി) പെര്‍ഫോമിംഗ് ആര്‍ട്സ് സെന്റര്‍ നമാട്ഗി സ്കൂളില്‍ വൈകുന്നേരം ആറിനാണു പരിപാടികള്‍.

വിവിധ സമുദായങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്ന കരോള്‍ സര്‍വീസിനൊപ്പം 78 കലാകാരന്മാര്‍ അണിനിരക്കുന്ന ക്രിസ്മസ് സ്കിറ്റ് പരിപാടിക്കു മാറ്റു കൂട്ടും.

കാന്‍ബറ-ഗോള്‍ബന്‍ അതിരൂപത ആര്‍ച്ച്ബിഷപ് മാര്‍ ക്രിസ്റഫര്‍ പ്രൌസ് പരിപാടി ഉദ്ഘാടനം ചെയ്യും. ഓസ്ട്രേലിയന്‍ ഹൈക്കമ്മീഷന്‍ ഫസ്റ് സെക്രട്ടറി സോണല്‍ ബജാജ്, എഡ്യൂക്കേഷന്‍ ആന്‍ഡ് പോലീസ് മന്ത്രി ജോയി ബര്‍ച്ച്, മള്‍ച്ചി കള്‍ച്ചറല്‍ അഫിയേഴ്സ് മന്ത്രി ബറി വൈറ്റി, സ്പീക്കര്‍ വിക്കി ഡന്നി, ഓസ്ട്രേലിയ-ഇന്ത്യ ബിസിനസ് കൌണ്‍സില്‍ പ്രസിഡന്റ് ദീപക് രാജ് ഗുപ്ത തുടങ്ങിയവര്‍ പരിപാടിയില്‍ സംബന്ധിക്കുമെന്ന് ഭാരവാഹികളായ റെജി തോംസണ്‍ ഫിലിപ്പ്, ബനഡിക്ട് ചെറിയാന്‍ എന്നിവര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ഷൈനി ജോജോ