നൃത്താവതരണം ഡിസംബര്‍ ആറിന്
Friday, December 4, 2015 7:38 AM IST
ന്യൂഡല്‍ഹി: മഹാകവി സുബ്രഹ്മണ്യ ഭാരതിയുടെ കൃതികളെ അവലംബിച്ച് ഡോ. നിഷാ റാണി സംവിധാനം ചെയ്ത് അവതരിപ്പിക്കുന്ന നൃത്താഞ്ജലി എന്ന നൃത്തമാലിക ഡിസംബര്‍ ആറിനു(ഞായര്‍) നൃത്താവതരണം നടത്തുന്നു.

വൈകുന്നേരം ആറിന് ആര്‍കെ പുരത്തുള്ള തിരുവള്ളുവര്‍ കാലൈ അരംഗം തമിഴ് സംഘം ഓഡിറ്റോറിയത്തിലാണു പരിപാടി അരങ്ങേറുക.

പ്രശസ്ത സംഗീത, വാദ്യ കലാകാരന്‍മാരായ ജി. ഇളങ്കോവന്‍, ഇലന്തൂര്‍ ജയന്‍ പി. ദാസ്, അണ്ണാദുരൈ, വിംഗ് കമാന്‍ഡര്‍ യാഗന രാമന്‍ എന്നിവരാണു പരിപാടിക്കു പക്കമേളം ഒരുക്കുന്നത്.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്