ഫരീദാബാദ് രൂപതയില്‍ കരുണയുടെ വര്‍ഷം ഉദ്ഘാടനം ചെയ്തു
Monday, December 7, 2015 9:59 AM IST
ന്യൂഡല്‍ഹി: ഫരീദാബാദ് രൂപത ആച്ച്ബിഷപ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര രൂപതയില്‍ കരുണയുടെ വര്‍ഷം ഉദ്ഘാടനം ചെയ്തു. റോമില്‍ കരുണയുടെ വര്‍ഷം മാര്‍പാപ്പ പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കകമാണ് മാര്‍ ഭരണികുളങ്ങര ഫരീദാബാദ് കത്തീഡ്രല്‍ ദേവാലയത്തില്‍ കരുണയുടെ വാതില്‍ തുറന്നുകൊണ്ട് കരുണയുടെ വര്‍ഷം ഉദ്ഘാടനം ചെയ്തത്.

ഡിസംബര്‍ എട്ടിന് (ചൊവ്വ) രാവിലെ 11നു നടക്കുന്ന പ്രതിജ്ഞ ചടങ്ങില്‍ രൂപതയിലെ എല്ലാ വൈദികരും സന്യസ്തരും അല്‍മായ പ്രതിനിധികളും പങ്കെടുക്കും.

കരുണയുടെ വാതില്‍ തുറക്കുന്നതിലൂടെ 2016 നവംബര്‍ 20 വരെ നീണ്ടുനില്‍ക്കുന്ന തീര്‍ഥാടനത്തിന് ആരംഭം കുറിച്ചുകൊണ്ട് ഫരീദാബാദ് ക്രിസ്തുരാജ ക്രിസ്തുരാജ കത്തീഡ്രല്‍ ദേവാലയം തീര്‍ഥാടന കേന്ദ്രമായി പ്രഖ്യാപിക്കുകയും ചെയ്യുമെന്ന് വികാരി ഫാ. രാജന്‍ പുന്നയ്ക്കല്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്