പെന്റിത്ത് മലയാളി കൂട്ടായ്മയുടെ ക്രിസ്മസ് ആഘോഷം ഡിസംബര്‍ 19ന്
Monday, December 14, 2015 9:17 AM IST
കിംഗ്സ്വുഡ് (സിഡ്നി): പെന്റിത്ത് മലയാളി കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഉണ്ണിയേശുവിന്റെ തിരിപ്പിറവി ആഘോഷിക്കുന്നു. ഡിസംബര്‍ 19ന് കിംഗ്സ് വുഡ് ഗവണ്‍മെന്റ് സ്കൂള്‍ ഓഡിറ്റോറിയത്തിലാണ് ആഘോഷ പരിപാടികള്‍.

കൂട്ടായ്മ എക്സിക്യൂട്ടീവ് അംഗങ്ങള്‍ ദീപം തെളിച്ച് ഉദ്ഘാടനം ചെയ്യുന്ന പരിപാടിയില്‍ ക്രിസ്തീയ ഗാനങ്ങളുടെ അവതരണം, നൃത്താവതരണം, കേരളീയ നൃത്തനിര്‍ത്യങ്ങളുടെ സംഗീതാവിഷ്കാരവും അരങ്ങേറും. കൂട്ടായ്മ സംഘടിപ്പിച്ച വിവിധ പരിപാടിയില്‍ പങ്കെടുത്തവര്‍ക്കുള്ള സമ്മാനവിതരണവും ചടങ്ങില്‍ വിതരണം ചെയ്യും. ഫാ. മാത്യു ക്രിസ്മസ് സന്ദേശം നല്‍കും. തോമസ് ജോണ്‍ സ്വാഗതവും ചെറിയാന്‍ മാത്യു നന്ദിയും പറയും. ആഘോഷങ്ങളോടനുബന്ധിച്ച് ക്രിസ്മസ് വിരുന്നും സംഘടിപ്പിച്ചിട്ടുണ്ട്.

കരോള്‍ സര്‍വീസ് വെക്സ്ലാന്‍ഡ്, ഗ്ളെന്‍മോര്‍പാര്‍, പെന്റിത്ത് എന്നിവിടങ്ങളിലെ ഭവനങ്ങളില്‍ ഡിസംബര്‍ 20നു നടക്കും.

റിപ്പോര്‍ട്ട്: ജോഗേഷ് കാണക്കാലില്‍