പ്രാര്‍ഥന ഭവന്റെ ശിലാസ്ഥാപനം നടത്തി
Tuesday, December 15, 2015 8:02 AM IST
മുക്ഹസ്തര്‍ (പഞ്ചാബ്): ഫരീദാബാദ് രൂപതയുടെ പഞ്ചാബിലുള്ള പാന്നിവാലാ മിഷന്‍ സ്റേഷനില്‍ സ്ഥാപിക്കുന്ന പുതിയ പ്രാര്‍ഥന ഭവന്റെ ശിലാ സ്ഥാപനം ആര്‍ച്ച്ബിഷപ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര നിര്‍വഹിച്ചു.

ചടങ്ങില്‍ മിഷന്‍ കോഓര്‍ഡിനേറ്റര്‍ ഫാ. സിറിയക് കൊച്ചാലുങ്കല്‍ സിഎസ്ടി സ്വാഗതം ആശംസിച്ചു. ഫാ. സെബാസ്റ്യന്‍ അരീപറമ്പില്‍ സിഎസ്ടി, ഫാ. റോണി തോപ്പിലാന്‍ എന്നിവര്‍ ഇവിടെ ഒരു വര്‍ഷത്തോളമായി ശുശ്രൂഷ ചെയ്തു. 28 വില്ലേജുകളിലായി വൈദികര്‍ ആത്മീയമായും സാമൂഹികമായും സേവനം ചെയ്യുന്നു.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്