സിഡ്നിയില്‍ മലയാളി യുവതി ജീവനൊടുക്കി
Friday, December 18, 2015 8:54 AM IST
സിഡ്നി: മലയാളി യുവതി സിഡ്നിയില്‍ ട്രെയിനിനു മുന്നില്‍ ചാടി ജീവനൊടുക്കി. പാലക്കാട് സ്വദേശിനിയായ അര്‍ച്ചന എന്ന മുപ്പതുകാരിയാണു ട്രെയിനിനു മുന്നില്‍ ചാടി ജീവനൊടുക്കിയത്.

സിഡ്നി വെസ്റിലെ പാരമറ്റയ്ക്കടുത്തുള്ള ഹാരിസ് പാര്‍ക്ക് റെയില്‍വേ സ്റേഷനില്‍ ബുധനാഴ്ച ഉച്ചകഴിഞ്ഞ് 2.10 ഓടെയാണു സംഭവം.

മുന്നു വയസുകാരി മകള്‍ ശ്രേയയുമായി അതിവേഗത്തില്‍ വന്ന ട്രെയിനിനു മുന്നിലേയ്ക്ക് ചാടിയ അര്‍ച്ചന, സംഭവ സ്ഥലത്തുതന്നെ മരിച്ചു. ട്രെയിനിന്റെ അടിയില്‍നിന്നു പുറത്തെടുത്ത മകള്‍ ശ്രേയയെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അര്‍ച്ചനയും ഭര്‍ത്താവ് സുജിത്തും ടാറ്റാ കണ്‍സല്‍ട്ടന്‍സി സര്‍വീസില്‍ സോഫ്റ്റ്വെയര്‍ എന്‍ജിനിയര്‍മാരാണ്. സംഭവത്തെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്നും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ലെന്നും ന്യൂ സൌത്ത് വെയില്‍സ് പോലീസ് അറിയിച്ചു.