ശാസ്ത്ര ശില്പശാല ജനുവരി മൂന്നിന്
Saturday, December 26, 2015 8:54 AM IST
ന്യൂഡല്‍ഹി: ഡല്‍ഹി മലയാളി അസോസിയേഷന്‍ ആര്‍കെ പുരം ശാഖ ശാസ്ത്ര ശില്പശാല നടത്തുന്നു.

ജനുവരി മൂന്നിന് ഉച്ചകഴിഞ്ഞ് മൂന്നു മുതല്‍ അഞ്ചു വരെ ആര്‍കെ പുരം സെക്ടര്‍ നാലിലെ ഡിഎംഎ കള്‍ച്ചറല്‍ സെന്ററില്‍ ആണ് ശില്പശാല.

ഹൈസ്കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്കുവേണ്ടി നടത്തുന്ന ശില്പശാലയില്‍ തെക്കന്‍ ഡല്‍ഹിയിലെ ഇന്റര്‍ യൂണിവേഴ്സിറ്റി അക്സിലറേറ്റര്‍ (ഐയുഎസി) എന്ന യുജിസി ഗവേഷണ കേന്ദ്രത്തിലെ പ്രശസ്ത മലയാളി ശാസ്ത്രജ്ഞന്‍ ബി.പി. അജിത് കുമാര്‍ ആണ് ക്ളാസെടുക്കുന്നത്.

വിവരങ്ങള്‍ക്ക്: 9810544738, 8527087439.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്