ഓണാട്ട് കുടുംബയോഗം മുക്കത്ത് ജനുവരി രണ്ടിന്
Monday, December 28, 2015 8:35 AM IST
ബ്രിസ്ബെയ്ന്‍: ഓണാട്ട് കുടുംബയോഗം ജനുവരി രണ്ടിന് കോഴിക്കോട് മുക്കത്തു നടക്കും. രാവിലെ 8.30ന് മുക്കം സേക്രഡ് ഹാര്‍ട്ട് ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാന, തുടര്‍ന്ന് മലയോരം ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ പൊതുയോഗവും നടക്കും.

ബേബി ടി. ഓണാട്ട് കുടുംബ ചരിത്രം അവതരിപ്പിക്കും. റോയി ഓണാട്ട് സ്വാഗതവും ജെറാള്‍ഡ് മാനുവല്‍ (മലബാര്‍ ഗോള്‍ഡ്) നന്ദിയും പറയും.

കോഴിക്കോട്, കണ്ണൂര്‍, ഇടുക്കി, എറണാകുളം തുടങ്ങിയ ജില്ലകളിലും വിദേശ രാജ്യങ്ങളിലുംനിന്നുമുള്ള മുന്നൂറോളം പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുക്കും.

റിപ്പോര്‍ട്ട്: തോമസ് ടി. ഓണാട്ട്