'ചാര്‍ലി' മെല്‍ബണ്‍ സൌത്ത് ബാങ്കില്‍ ജനുവരി രണ്ടിനും മൊണാഷില്‍ ജനുവരി ഒമ്പതിനും
Monday, December 28, 2015 8:37 AM IST
മെല്‍ബണ്‍: മെല്‍ബണ്‍ മലയാളികളുടെ പുതുവത്സര ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടുവാന്‍ ജനുവരി രണ്ടിന് മെല്‍ബണ്‍ സൌത്ത് ബാങ്കില്‍ ബാക്ക് ലോട്ട് സ്റുഡിയോസില്‍ വൈകുന്നേരം 5.30നും ജനുവരി ഒമ്പതിനു മൊണാഷ് യൂണിയന്‍ സിനിമാസില്‍ 12നും മൂന്നിനും ആറിനും ഒമ്പതിനും സൂപ്പര്‍ ഹിറ്റ് മലയാള സിനിമ ചാര്‍ലി പ്രദര്‍ശിപ്പിക്കും.

ചിത്രത്തിന്റെ റിലീസ് ചെയ്ത ആദ്യ ദിവസത്തെ റിക്കാര്‍ഡ് കളക്ഷന്‍ രണ്ടു കോടി ബോക്സ് ഓഫീസില്‍ നേടി. എബിസിഡി എന്ന ചിത്രത്തിനുശേഷം മാര്‍ട്ടിന്‍ പ്രക്കാട്ടും ദുല്‍ഖര്‍ സല്‍മാനും ഒന്നിക്കുന്ന ചിത്രമാണു ചാര്‍ലി. ചാര്‍ലി എന്ന ടൈറ്റില്‍ കഥാപാത്രമായിട്ടാണു ദുല്‍ഖര്‍ എത്തുന്നത്. പാര്‍വതി, അപര്‍ണ ഗോപിനാഥ്, നെടുമുടി വേണു, കല്‍പ്പന, ഷൌഭിന്‍ ഷഹീര്‍, ടൊവിനോ തോമസ്, ചെമ്പന്‍ വിനോദ് തുടങ്ങിയവരാണു മറ്റു കഥാപാത്രങ്ങള്‍. പീരുമേടിന്റെയും മൂന്നാറിന്റെയും സൌന്ദര്യം ജോമോന്‍ കാമറയിലൂടെ ഒപ്പിയെടുത്തു.

ഡ്രീംലാബ്സ് എന്റര്‍ടൈന്‍മെന്റ്, ഇ ഫോര്‍ ഇവന്റ്സ്, ട്രൈ കളര്‍ എന്റര്‍ടൈന്‍മെന്റാണ് ആണു ചിത്രം മൊണാഷ് യൂണിയന്‍ സിനിമാസില്‍ എത്തിക്കുന്നത്.

ടിക്കറ്റുകള്‍ക്ക് 0403153292, 0433222440, 0435161571

ഓണ്‍ലൈന്‍ ബുക്കിംഗ്: ംംം.ൃ്യയീീസശിഴ.രീാ/ഖദതഛ