ആര്‍കെ പുരം അയ്യപ്പ ക്ഷേത്രത്തില്‍ പൊങ്കാല സമര്‍പ്പണം ജനുവരി 24ന്
Saturday, January 9, 2016 8:38 AM IST
ന്യൂഡല്‍ഹി: ആര്‍കെ പുരം അയ്യപ്പ ക്ഷേത്രത്തിലെ ഭദ്രകാളി ദേവിക്ക് പൊങ്കാല സമര്‍പ്പണം ജനുവരി 24ന് (ഞായര്‍) നടക്കും.

രാവിലെ 5.30നു മഹാഗണപതി ഹോമം 6.30നു ഉഷപൂജയും നടക്കും. തുടര്‍ന്ന് 9.30ന് പൊങ്കാല ആരംഭിക്കും. ഉച്ചയ്ക്കു 10.30ന് ഉച്ചപൂജയും പൊങ്കാല നിവേദ്യവും 12നു അന്നദാനവും നടക്കുമെന്ന് ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചു.