ക്രിസ്മസ് ട്രീ മേളയും കുടുംബ യൂണിറ്റിന്റെ ഉദ്ഘാടനവും
Tuesday, January 12, 2016 8:28 AM IST
ന്യൂഡല്‍ഹി: ആര്‍കെ പുരം സെന്റ് തോമസ് ദേവാലയത്തില്‍ ക്രിസ്മസ് ട്രീ മേളയും കുടുംബ യൂണിറ്റിന്റെ ഉദ്ഘാടനവും ഡല്‍ഹി അതിരൂപത ഫിനാന്‍സ് അഡ്മിനിസ്ട്രേറ്റര്‍ ഫാ. ജെ. റെബെല്ലോ നിര്‍വഹിച്ചു.

തുടര്‍ന്നു വിവിധ മത്സരങ്ങളായ കരോള്‍ ഗാനങ്ങള്‍, വടംവലി, ഭാഗ്യമേള, ബംബര്‍ ഷീറ്റ് നറുക്കെടുപ്പ് തുടങ്ങിയവ അരങ്ങേറി. ഫാ. ജോര്‍ജ് മണിമല, തോമസ്, ഡെയ്സി എന്നിവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്