നരേല മലയാളി അസോസിയേഷന്‍ ക്രിസ്മസ്-പുതുവത്സരാഘോഷം നടത്തി
Tuesday, January 12, 2016 8:34 AM IST
ന്യൂഡല്‍ഹി: നരേല മലയാളി അസോസിയേഷന്‍ സഞ്ജയ് കോളനിയിലെ റോസറി സ്കൂള്‍ അങ്കണത്തില്‍ ക്രിസ്മസ്-പുതുവത്സര ആഘോഷം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.

ആഘോഷ പരിപാടികള്‍ ഫാ. സുമേഷ് കേക്ക് മുറിച്ച് ഉദ്ഘാടനം നിര്‍വഹിച്ചു. അസോസിയേഷന്‍ പ്രസിഡന്റ് ശ്രീവത്സന്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ കൊച്ചു കുട്ടുകളുടേയും മുതിര്‍ന്നവരുടെയും പ്രസംഗം, നൃത്തനൃത്യങ്ങള്‍, ഗാനം, കവിത തുടങ്ങിയ കലാപരിപാടികളും തുടര്‍ന്ന് ഭക്ഷണവും ഉണ്ടായിരുന്നു.

റിപ്പോര്‍ട്ട്: പി. ഗോപാലകൃഷ്ണന്‍