'സാന്ത്വനം 2016' പെര്‍ത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
Thursday, January 14, 2016 8:49 AM IST
പെര്‍ത്ത്: വെസ്റേണ്‍ ഓസ്ട്രേലിയയിലെ പെര്‍ത്തില്‍ ജനുവരി 16നു (ശനി) നടക്കുന്ന 'സാന്ത്വനം 2016' ന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു. വൈകുന്നേരം ആറിന് ഗലഹരീെ ഹാളിലാണു പരിപാടി അരങ്ങേറുക.

ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ 'കാരുണ്യത്തിന്റെ കൈക്കുമ്പിള്‍' നിങ്ങളിലൂടെ എന്ന പദ്ധതിയാണ് സാന്ത്വനം - 2016. കേരളത്തിലെ കിഡ്നി ഫൌണ്േടഷന്റെ ചെയര്‍മാനും അവയവ ദാനത്തിന്റെ വക്താവുമായ ഫാ. ഡേവിസ് ചിറമ്മല്‍ പങ്കെടുക്കുന്ന പരിപാടിയില്‍ അനുഗ്രഹീത ഗായകന്‍ ഫ്രാങ്കോയും ടീമും നയിക്കുന്ന ഗാനമേളയും ഉണ്ടായിരിക്കും.

ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി കണ്‍വീനര്‍ ബിനോയി പോള്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക്: ബിനോയി 0411527988, സിന്ധു 0417248985, മാര്‍ട്ടിന്‍ 0411407481.