സര്‍വമത ക്രിസ്മസ് ആഘോഷം നടത്തി
Thursday, January 14, 2016 8:54 AM IST
ബംഗളൂരു: കര്‍ണാടക സ്റ്റേറ്റ് ക്രിസ്ത്യന്‍ യുണൈറ്റഡ് പൊളിറ്റിക്കല്‍ ഫ്രണ്ട്സിന്റെ നേതൃത്വത്തില്‍ മരിയ നികേതന്‍ സ്കൂള്‍ ഗ്രൌണ്ടില്‍ സര്‍വമത ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു. ബംഗളൂരു അതിരൂപതാധ്യക്ഷന്‍ മാര്‍ ബര്‍ണാഡ് മോറസ് ഉദ്ഘാടനം ചെയ്തു. ബംഗളൂരു നഗരവികസനമന്ത്രി കെ.ജെ. ജോര്‍ജ് മുഖ്യാതിഥിയായിരുന്നു. പൊളിറ്റിക്കല്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സി.ജെ. രയപ്പ അധ്യക്ഷത വഹിച്ചു.മാരുതി സേവാനഗര്‍ കോര്‍പറേറ്റര്‍ ഹന്ന ഭുവനേശ്വരി, എംഎല്‍സി ഡി.എസ്. വീരയ്യ, ശാന്തകുമാര്‍, മത്തായി, സെയിദ് അഹമ്മദ്, മുദാബിര്‍ ഖാന്‍, ലോകേഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

ക്രിസ്ത്യന്‍ പൊളിറ്റിക്കല്‍ യൂണൈറ്റഡ് ഫ്രണ്ടിന്റെ ഉപദേശകന്‍ ജോസഫ് മനോഹറിനെയും ചെയര്‍മാന്‍ എ. പപ്പണ്ണയെയും ആദരിച്ചു. ജറാര്‍ഡ് മനോഹര്‍, ഫിലിപ് മാത്യു, നാഥന്‍ ഡാനിയേല്‍, പി.എഫ. ജോയി, ജസ്റ്റിന്‍ കൊട്ടാരം,ചാള്‍സ്, അമിത് നിഗ്ളി, റാണി മോസസ്, മേരി പുഷ്പരാജ്, എം.പി. ജേക്കബ് എന്നിവര്‍ നേതൃത്വം നല്കി. ഫാ. ജോസഫ് ഏബ്രഹാം ആശീര്‍വാദ പ്രാര്‍ഥന നടത്തി.