ബംഗളൂരു: ഹൊങ്ങസാന്ദ്ര തിരുക്കുടുംബ ഫൊറോന ദേവാലയത്തില്‍ തിരുക്കുടുംബത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാള്‍ ആരംഭിച്ചു. ജനുവരി 15ന് വൈകുന്നേരം ആറിന് ഇടവക വികാരിയും മാണ്ഡ്യ രൂപതാ വികാരി ജനറലുമായ റവ. ഡോ. മാത്യു കോയിക്കര സിഎംഐ തിരുനാളിന് കൊടിയേറ്റി. തുടര്‍ന്ന് നടന്ന ദിവ്യബലിക്കും നൊവേനയ്ക്കും അദ്ദേഹം മുഖ്യകാര്‍മികത്വം വഹിച്ചു. മൂന്നാം തിരുനാള്‍ ദിനമായ ഇന്ന് ഇടവകയിലെ കുട്ടികളുടെ പ്രഥമദിവ്യകാരുണ്യ സ്വീകരണം നടക്കും. തിരുക്കര്‍മങ്ങള്‍ക്ക് മാണ്ഡ്യ രൂപതാധ്യക്ഷന്‍ മാര്‍ ആന്റണി കരിയില്‍ മുഖ്യകാര്‍മികത്വം വഹിക്കും.
സമര്‍പ്പിത ദിനമായ 23ന് രൂപം എഴുന്നള്ളിക്കല്‍, തേരുപ്രദക്ഷിണം എന്നിവയും നടക്കും. പ്രധാന തിരുനാള്‍ ദിനമായ 24ന് രാവിലെ 8.45ന് നവവൈദികര്ക്ക് സ്വീകരണം നല്‍കും. ഒമ്പതിന് ആഘോഷമായ ദിവ്യബലിക്ക് ഫാ. ജോഷി മടുക്കയില്‍ സിഎംഐ, ഫാ. ബിജോ മറ്റപ്പറമ്പില്‍ സിഎംഐ എന്നിവര്‍ കാര്‍മികത്വം വഹിക്കും. തുടര്‍ന്ന് 11.30ന് പ്രദക്ഷിണവും 1.30ന് മതബോധന വിദ്യാര്‍ഥികളുടെയും വിവിധ സംഘടനകളുടെയും നേതൃത്വത്തിലുള്ള കലാവിരുന്നും അരങ്ങേറും. വൈകുന്നേരം അഞ്ചിന് നടക്കുന്ന പൊതുസമ്മേളനത്തില്‍ എംഎല്‍എ സതീഷ് റെഡ്ഡി, ധര്‍മാരാം റെക്ടര്‍ റവ.ഡോ. തോമസ് ഐക്കര സിഎംഐ എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. ആറിന് നാടകവും 7.30ന് ഗാനമേളയുംഅരങ്ങേറുമെന്ന്വികാരി റവ.ഡോ. മാത്യുകോയിക്കരസിഎംഐ, സഹവികാരി ഫാ. വിപിന്‍ കുരിശുതറ സിഎംഐ എന്നിവര്‍ അറിയിച്ചു.
ബാബുസാപാളയ ദേവാലയത്തില്‍ തിരുനാള്‍ ആരംഭിച്ചു
ബംഗളൂരു: ബാബുസാപാളയ സെന്റ് ജോസഫ് ദേവാലയത്തില്‍ ഇടവകമധ്യസ്ഥനായ വിശുദ്ധ യൌസേപ്പിതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാളിനു തുടക്കമായി. 15ന് വൈകുന്നേരം 6.15ന് ഇടവക വികാരി ഫാ. സജി ചൂരപ്പുഴ തിരുനാളിന് കൊടിയേറ്റി. തുടര്‍ന്ന് നടന്ന ദിവ്യബലിയില്‍ ധര്‍മാരാം സെന്റ് തോമസ് ഫൊറോനാ വികാരി റവ.ഡോ. തോമസ് കല്ലുകളം സിഎംഐ മുഖ്യകാര്‍മികത്വം വഹിച്ചു. മൂന്നാം തിരുനാള്‍ ദിവസമായ ഇന്ന് രാവിലെ ഒമ്പതിന് ദിവ്യബലിക്ക് വിന്‍സെന്‍ഷ്യന്‍ സഭയിലെ നവവൈദികര്‍ കാര്‍മികത്വം വഹിക്കും. 23ന് വൈകുന്നേരം 4.30ന് ആഘോഷമായ ദിവ്യബലിക്കും നൊവേനയ്ക്കും ലദീഞ്ഞിനും മാണ്ഡ്യ രൂപതാ പ്രോക്യുറേറ്റര്‍ ഫാ. പോള്‍ വാഴപ്പള്ളി മുഖ്യകാര്‍മികത്വം വഹിക്കും. വൈകുന്നേരം 7.30ന് ബൈബിള്‍ നാടകം 'അബ്രഹാം' അരങ്ങേറും. പ്രധാന തിരുനാള്‍ ദിവസമായ 24ന് വൈകുന്നേരം 4.30ന് ആഘോഷമായ തിരുനാള്‍ ദിവ്യബലിക്ക് ഇടുക്കി പനംകുട്ടി സെന്റ് ജോസഫ്സ് ഇടവക വികാരി ഫാ. ടിനു പാറക്കടവില്‍ മുഖ്യകാര്‍മികത്വം വഹിക്കും. 26ന് വൈകുന്നേരം 5.30ന് വിശുദ്ധ ജോണ്‍ നെപുംസിയാന്റെ ഗ്രോട്ടോ ആശീര്‍വാദം മാണ്ഡ്യ രൂപതാധ്യക്ഷന്‍ മാര്‍ ആന്റണി കരിയില്‍ നിര്‍വഹിക്കും.
അള്‍സൂര്‍ ലൂര്‍ദ് മാതാ ദേവാലയത്തില്‍ തിരുനാള്‍
ബംഗളൂരു: അള്‍സൂര്‍ ലൂര്‍ദ് മാതാ ഇടവക ദേവാലയത്തില്‍ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാള്‍ വിവിധ പരിപാടികളോടെ ആഘോഷിച്ചു.
തിരുനാളിന്റെ ഭാഗമായിനടത്തിയ ആഘോഷമായ പ്രദക്ഷിണത്തില്‍ നൂറുകണക്കിനുപേര്‍ പങ്കെടുത്തു. വെടിക്കെട്ടും ഇതോടനുബന്ധിച്ചുണ്ടായിരുന്നു.
മരിയനഹള്ളി ദേവാലയത്തില്‍ തിരുനാള്‍ 22 മുതല്‍
ബംഗളൂരു: മരിയനഹള്ളി സെന്റ് അഗസ്റിന്‍ ദേവാലയത്തില്‍ ഇടവകമധ്യസ്ഥനായ വിശുദ്ധ അഗസ്തീനോസിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാള്‍ ജനുവരി 22 മുതല്‍ 25 വരെ നടക്കും. 22ന് വൈകുന്നേരം 5.30ന് സെന്റ് നോര്‍ബര്‍ട്ട് സ്കൂള്‍ മാനേജര്‍ ഫാ. അഗസ്റിന്‍ ആമ്പശേരില്‍ തിരുനാളിന് കൊടിയേറ്റും. പ്രധാന തിരുനാള്‍ ദിനമായ 24ന് ഉച്ചകഴിഞ്ഞ് 3.30ന് ആഘോഷമായ തിരുനാള്‍ ദിവ്യബലിക്ക് ഫാ. അനീഷ് കരിമാലൂര്‍ ഒ.പ്രേം, ഫാ. ജ്യോതിഷ് കാരക്കടയില്‍ ഒ.പ്രേം എന്നിവര്‍ കാര്‍മികത്വം വഹിക്കും. ക്രിസ്തുജയന്തി കോളജ് പ്രിന്‍സിപ്പല്‍ ഫാ. ജോസുകുട്ടി പടിഞ്ഞാറേപ്പീടികസിഎംഐ വചനസന്ദേശം നല്‍കും. തുടര്‍ന്ന്5.30ന് ലദീഞ്ഞ്,ദിവ്യകാരുണ്യ പ്രദക്ഷിണം എന്നിവയും നടക്കും 6.30ന് കലാസന്ധ്യ അരങ്ങേറും.
ധര്‍മാരാം സെന്റ് തോമസ് ദേവാലയത്തില്‍ തിരുനാള്‍ 22 മുതല്‍
ബംഗളൂരു: ധര്‍മാരാം സെന്റ് തോമസ് ഫൊറോനാ ദേവാലയത്തില്‍ ഇടവക മധ്യസ്ഥനായ മാര്‍ തോമാശ്ളീഹായുടെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാള്‍ 22 മുതല്‍ 31 വരെ സംയുക്തമായി ആഘോഷിക്കുന്നു. 22ന് വൈകുന്നേരം 5.30ന് വികാരി റവ.ഡോ. തോമസ് കല്ലുകളം സിഎംഐ തിരുനാളിനു കൊടിയേറ്റും. തുടര്‍ന്ന് ആഘോഷമായ ദിവ്യബലി, സന്ദേശം, നൊവേന, നേര്‍ച്ച വിതരണം എന്നിവ ഉണ്ടായിരിക്കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ 29 വരെ വൈകുന്നേരം അഞ്ചിന് ജപമാലയും ദിവ്യബലിയും നൊവേനയും ഉണ്ടായിരിക്കും.
23ന് വൈകുന്നേരം 5.30ന് ധര്മാരാമിലുള്ള എല്ലാ നവവൈദികരും 24ന് രാവിലെ ഒമ്പതിന് ഇടവകയിലെ വാര്‍ഡുകളിലും സംഘടനകളിലും സേവനമനുഷ്ഠിച്ച നവവൈദികരും സമൂഹബലി അര്‍പ്പിക്കും. 30ന് രാവിലെ 6.10ന് ദിവ്യബലിയും തുടര്‍ന്ന് വിവിധ വാര്‍ഡുകളിലേക്കുള്ള അമ്പ് എഴുന്നള്ളിപ്പും നടക്കും. വൈകുന്നേരം അഞ്ചിനു ദിവ്യബലിക്കു ശേഷം 6.30ന് ഇടവകയിലെ കൃപാലയയില്‍ നിന്ന് ദേവാലയത്തിലേക്ക് ആഘോഷമായ പ്രദക്ഷിണം നടക്കും.പ്രധാന തിരുനാള്‍ ദിവസമായ 31ന് രാവിലെ ഒമ്പതിന് ആഘോഷമായ തിരുനാള്‍ ദിവ്യബലിക്ക് ഫാ. വിപിന്‍ കുരിശുതറ മുഖ്യകാര്‍മികത്വം വഹിക്കും. ലോഗോസ് റിട്രീറ്റ് സെന്റര്‍ ഡയറക്ടര്‍ ഫാ. ജോസ് വെട്ടിയാങ്കല്‍ വിസി തിരുനാള്‍ സന്ദേശം നല്‍കും. തുടര്‍ന്ന് ആഘോഷമായ തിരുനാള്‍ പ്രദക്ഷിണവും ഇടവകാംഗങ്ങള്‍ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും നടക്കും. വൈകുന്നേരം 5.30ന് ക്രൈസ്റ്റ് സ്കൂള്‍ ഗ്രൌണ്ടില് നടക്കുന്ന പൊതുസമ്മേളനത്തില്‍ ആഭ്യന്തരമന്ത്രി ജി. പരമേശ്വര മുഖ്യാതിഥിയായിരിക്കും. മാണ്ഡ്യ രൂപതാധ്യക്ഷന്‍ മാര്‍ ആന്റണി കരിയില്‍ അധ്യക്ഷത വഹിക്കും. ഗതാഗതമന്ത്രി രാമലിംഗറെഡ്ഡി, ധര്‍മാരാം റെക്ടര്‍ റവ.ഡോ. തോമസ് ഐക്കര സിഎംഐ, ബിബിഎംപി മേയര്‍ മഞ്ജുനാഥ് റെഡ്ഡി, കോര്‍പറേറ്റര്‍ ജി. മഞ്ജുനാഥ് തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിക്കും. സെന്റ് തോമസ് പാരിഷ് ട്രസ്റ് മുഖ്യ രക്ഷാധികാരിയും കോണ്‍ഫിഡന്റ് ഗ്രൂപ്പ് എംഡിയുമായ ഡോ. സി.ജെ. റോയ്, രക്ഷാധികാരികളായ ടോണി വിന്‍സന്റ് ആറാട്ടുകുളം, സി.ജെ. ബാബു, ബോറിസ് മാത്യു എന്നിവര്‍ വിശിഷ്ടാതിഥികളായിരിക്കും. രാത്രി ഏഴിന് തൈക്കുടം ബ്രിഡ്ജിന്റെ സംഗീതപരിപാടിയും അരങ്ങേറും.
ഹുളിമാവ് ദേവാലയത്തില്‍ തിരുനാള്‍ 21 മുതല്‍
ബംഗളൂരു: ഹുളിമാവ് സാന്തോം ദേവാലയത്തില്‍ ഇടവക മധ്യസ്ഥനായ മാര്‍ തോമാശ്ളീഹായുടെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാള്‍ 21 മുതല്‍ 31 വരെ ആഘോഷിക്കും. 21ന് വൈകുന്നേരം 6.15ന് വികാരി ഫാ. സജി പരിയപ്പനാല്‍ കൊടിയേറ്റ് കര്‍മം നിര്‍വഹിക്കും. തുടര്‍ന്ന് നടക്കുന്ന ദിവ്യബലിക്ക് ഫാ. അലക്സ് കളപ്പുര മുഖ്യകാര്‍മികത്വം വഹിക്കും. സഭാദിനമായ 29ന് വൈകുന്നേരം 6.30ന് ദിവ്യബലിക്ക് മാണ്ഡ്യരൂപതാധ്യക്ഷന്‍ മാര്‍ ആന്റണി കരിയില്‍ മുഖ്യകാര്‍മികത്വം വഹിക്കും. രാത്രി എട്ടിന് പിതൃവേദി ഉദ്ഘാടനവും നടക്കും. പ്രധാന തിരുനാള്‍ ദിവസമായ 30ന് വൈകുന്നേരം അഞ്ചിന് ആഘോഷമായ ദിവ്യബലിക്ക് ഫാ. സെബാസ്റ്യന്‍ കീഴേത്ത് കാര്‍മികത്വംവഹിക്കും. ഏഴിന്കലാസന്ധ്യയും വാദ്യമേളവുംഅരങ്ങേറും.
31ന് രാവിലെ 6.30ന് ദിവ്യബലി. 9.30 ന് ആഘോഷമായ തിരുനാള്‍ ദിവ്യബലിക്ക് ഫാ. ജോണ്‍ പൈനുങ്കല്‍, ഫാ. ജസ്റിന്‍ വടക്കയില്‍, ഫാ. എമ്മാനുവേല്‍ കുന്നംകുളത്തില്‍ എന്നിവര്‍ കാര്‍മികരാകും. തുടര്‍ന്ന് 11.30ന് പ്രദക്ഷിണവും നടക്കും.