12 പാതകള്‍ ഇനി ദേശീയപാത
Thursday, January 21, 2016 9:38 AM IST
ബംഗളൂരു: കര്‍ണാടകയിലെ 12 സംസ്ഥാന പാതകളെ ദേശീയപാതകളായി ഉയര്‍ത്തും. കേന്ദ്ര സര്‍ക്കാരാണ് ഇതു സംബന്ധിച്ച് വിശദീകരണം നല്കിയത്.

നിലവിലെ രണ്ട്, നാല് വരികളുള്ള പാതകളെ ആറുവരിപ്പാതകളായും മാറ്റും. പട്ടികയില്‍ മൈസൂരുവില്‍ നിന്നു കല്‍പ്പറ്റയിലേക്കുള്ള പാതയുമുണ്െടന്നാണ് റിപ്പോര്‍ട്ടുകള്‍. ദേശീയപാതാ അതോറിറ്റിയാണ്പദ്ധതിയുടെ പൂര്‍ണചെലവും വഹിക്കുന്നത്.യെല്ലാപ്പുര്‍- ഭട്കല്‍, ബലാഗവി- റായ്ച്ചൂര്‍, സിര്‍സി- മോലാകല്‍മുരു, മൈസൂരു- കല്‍പ്പറ്റ, ചിന്താമണി- തനകല്‍, മോലാകല്‍മുരു- അനന്തപുര്‍, തുമകുരു- വേപരല്ല, രാമനഗര-സദാശിവ ഗാട്ട്, ദാവന്‍ഗെരെ- ചെന്നഗിരി, ചിത്രദുര്‍ഗ- പെനുകോണ്ട, കാലാബുരാഗി- യുമേരഗ, സന്‍കേശ്വര്‍- മുനവള്ളി എന്നീ സംസ്ഥാന പാതകളാണ് ദേശീയപാതകളായി ഉയര്‍ത്തുന്നത്.

മൈസൂരു-മാലവള്ളി, ഖാനാപുര- യെല്ലാപുര എന്നീ പാതകളും കേന്ദ്രത്തിന്റെ പരിഗണനയിലുണ്െടന്നാണ് റിപ്പോര്‍ട്ടുകള്‍.