സാക്ഷികള്‍ക്ക് സുരക്ഷ വേണം; കര്‍ണാടക വീണ്ടും കോടതിയില്‍
Friday, January 22, 2016 7:59 AM IST
ബംഗളൂരു: ബംഗളൂരു സ്ഫോട നക്കേസിലെ സാക്ഷികള്‍ക്ക് സുരക്ഷ ഒരുക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ വീണ്ടും കോടതി യില്‍ അപേക്ഷ നല്‍കി.

കേസിലെ കോടതി നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍നിന്ന് മാധ്യമങ്ങളെ വിലക്കണമെന്നും കര്‍ണാടക എന്‍ഐഎ കോടതിയില്‍ ആവശ്യ പ്പെട്ടിട്ടുണ്ട്.

കേരളത്തിലെ മാധ്യമങ്ങള്‍ ചില പ്രതികള്‍ കുറ്റക്കാരല്ലെന്ന് വരുത്തി തീര്‍ക്കുന്നുവെന്ന് ആരോപിച്ചാണ് കര്‍ണാടകം കോടതിയില്‍ പുതിയ അപേക്ഷ നല്‍കിയിരിക്കുന്നത്.

വിചാരണ നടപടികള്‍ തുടരുമ്പോള്‍ മഅദനിയെ കേരളത്തിലെ ഭരണകൂടവും രാഷ്ട്രീയ പാര്‍ട്ടികളും മാധ്യമങ്ങളും നിരപരാധിയായി ചിത്രീകരിക്കുന്നത് നിയമവിരുദ്ധമാണെന്നും കേരളത്തിലെ മാധ്യമങ്ങള്‍ നല്‍കുന്ന വാര്‍ത്ത കള്‍ ചില പ്രതികളെ രക്ഷിക്കാ നാണെന്നും പ്രോസിക്യൂ ഷന്‍ ആരോപിച്ചു.

നേരത്തെ തടിയന്റവിട നസീറിന്റെ കൂട്ടാളി ഷഹനാസ് അറസ്റിലായപ്പോഴും കര്‍ണാടകം സാക്ഷികള്‍ക്ക് സുരക്ഷ ഒരുക്കണ മെന്നാവശ്യപ്പെട്ട് കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു.

എന്നാല്‍ സുരക്ഷയുടെ പേരില്‍ സാക്ഷികളെ ഭീഷണിപ്പെടുത്തി അനുകൂലമായി മൊഴി നല്‍കി ക്കുകയാണ് പൊലീസിന്റെ ലക്ഷ്യമെന്ന് മഅദനിയുടേത് ഉള്‍പ്പെ ടെയുള്ള അഭിഭാഷകര്‍ വാദിച്ച തിനെത്തുടര്‍ന്ന് കോടതി ആവശ്യം തള്ളുകയായിരുന്നു.