കരാട്ടെ ടൂര്‍ണമെന്റ് വിനായകിന് ഒന്നാം സ്ഥാനം
Friday, January 22, 2016 8:00 AM IST
ബംഗളൂരു: ചിക്കസാന്ദ്രയില്‍ നടന്ന നാഷണല്‍ കരാട്ടെ ടൂര്‍ണമെന്റില്‍ ജൂണിയര്‍ ആണ്‍കുട്ടികളുടെ 30 കിലോഗ്രാം വിഭാഗത്തില്‍ ഒന്നാം സ്ഥാനം വിനായക് എം. മേനോന്‍ കരസ്ഥമാക്കി. കോറമംഗല സെന്റ് ഫ്രാന്‍സിസ് ഹൈസ്കൂള്‍ ആറാം ക്ളാസ് വിദ്യാര്‍ഥിയായ വിനായക് കെഎന്‍എസ്എസ് ബൊമ്മനഹള്ളി കരയോഗം ജോയിന്റ് സെക്രട്ടറിയും എസ്കെകെഎസ് കോറമംഗല ശാഖാ വൈസ് ചെയര്‍മാനുമായ മധു മേനോന്റെ മകനാണ്.