കര്‍ണാടക മുഖ്യമന്ത്രി ഉദ്യോഗസ്ഥന്റെ കരണത്തടിച്ചത് വിവാദമായി
Saturday, January 23, 2016 9:06 AM IST
ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ കരണത്തടിച്ചത് വിവാദത്തില്‍. ബെല്ലാരിയില്‍ മുന്‍സിപ്പല്‍ കോളജ് ഗ്രൌണ്ടിന്റെ ഉദ്ഘാടനത്തിന് എത്തിയപ്പോഴാണ് സംഭവം. ബല്ലാരി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ കമ്മീഷണറെയാണ് സിദ്ധരാമയ്യ അടിച്ചത്.

ജനക്കൂട്ടം സിദ്ധരാമയ്യ നിന്നിടത്തേക്കു തള്ളിക്കയറുകയും അവരെ നിയന്ത്രിക്കാന്‍ പോലീസിനു കഴിയാതെ വന്നതുമാണ് അദ്ദേഹത്തെ പ്രകോപിപ്പിച്ചത്. കമ്മീഷണറെ അടിക്കുന്നത് കാമറയില്‍ പതിഞ്ഞിട്ടുണ്ട്. ഉദ്യോഗസ്ഥനെ താന്‍ അടിച്ചിട്ടില്ലെന്ന് പിന്നീട് സിദ്ധരാമയ്യ അറിയിച്ചു. മുഖ്യമന്ത്രി തന്നെ തല്ലിയിട്ടില്ലെന്ന് കമ്മീഷണറും അറിയിച്ചിട്ടുണ്ട്