ഒന്റോരിയോ പ്രതിപക്ഷ പാര്‍ട്ടി നേതാവ് പാട്രിക് ബ്രൌണിന് കേരളത്തില്‍ സ്വീകരണം നല്‍കി
Monday, January 25, 2016 7:32 AM IST
ടൊറന്റോ: ഒന്റോരിയോ പ്രതിപക്ഷ പാര്‍ട്ടി നേതാവ് പാട്രിക് ബ്രൌണിന് കേരളത്തില്‍ സ്വീകരണം നല്‍കി. കണ്‍സര്‍വേറ്റീവ് ഫെഡറല്‍ സ്ഥാനാര്‍ത്ഥി ജോബ്സണ്‍ ഈശോ ഐസിസിസി ഡെലിഗേറ്റും അദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്. കോണ്‍ഗ്രസ് എംപി ശശി തരൂര്‍, ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍, കൊച്ചിന്‍ മേയര്‍ സൌമിനി ജെയിന്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. തിരുവനന്തപുരം ചേംബര്‍ ഓഫ് കൊമേഴ്സ്, ശാന്തിഗിരി ഹെല്‍ത്ത് കെയര്‍, കേരള ടൂറിസം എന്നിവയുമായി എംഒയു കരാര്‍ ഒപ്പിട്ടു.

മാലിന്യ സംസ്കരണത്തില്‍ കൊച്ചി നഗരസഭയുമായി സഹകരിക്കാന്‍ താല്‍പര്യമുണ്െടന്നു അദ്ദേഹം മേയറോട് വെളിപ്പെടുത്തി. ഹോട്ടല്‍ ക്രൌണ്‍ പ്ളാസയില്‍ ഡിന്നര്‍ ഒരുക്കിയിരുന്നു. കൂടാതെ കെടിഡിസി ചെയര്‍മാന്‍ വിജയന്‍ തോമസ് തിരുവനന്തപുരത്തും പ്രത്യേക സല്‍ക്കാരം ഏര്‍പ്പാടാക്കി.

റിപ്പോര്‍ട്ട്: ജയ്ശങ്കര്‍ പിള്ള