തമ്പി ചാക്കോ ഫൊക്കാന പ്രസിഡന്റ്സ്ഥാനാര്‍ഥി
Monday, January 25, 2016 9:16 AM IST
ഫിലഡല്‍ഫിയ: ജൂലൈ ഒന്ന്, രണ്ട്, മൂന്ന്, നാല് തീയതികളില്‍ കാനഡയിലെ ഹില്‍ട്ടണ്‍ ടൊറേന്റോയില്‍ നടക്കുന്ന ഫൊക്കാന കണ്‍വന്‍ഷനോടനുബന്ധിച്ചു ജനറല്‍ ബോഡിയിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയായി ഫിലഡല്‍ഫിയായില്‍നിന്നും തമ്പി ചാക്കോ മത്സരിക്കുന്നു.

വിവിധ സാമൂഹ്യ, സാംസ്കാരിക സംഘടനകള്‍ക്ക് തുടക്കം കുറിക്കുകയും അമേരിക്കന്‍ പ്രവാസി സമൂഹത്തിന് എന്നും ആവേശം പകര്‍ന്ന തമ്പി ചാക്കോ ഫൊക്കാനയുടെ നിരവധി സ്ഥാനങ്ങള്‍ ഏറ്റെടുത്ത് വിവിധ കണ്‍വന്‍ഷനുകള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്.

പമ്പ മലയാളി അസോസിയേഷന്‍, ട്രൈസ്റേറ്റ് കേരള ഫോറം തുടങ്ങി മാതൃകാപരമായി സാമൂഹ്യമാറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കിയ സംഘടനകളുടെ സ്ഥാപകാംഗമാണ്. ട്രൈസ്റേറ്റില്‍ വിവിധ മേഖലകളില്‍ നിരവധി പുരസ്കാരത്തിന് അര്‍ഹനായ തമ്പി ചാക്കോ നല്ലൊരു സഹകാരിയും ജീവകാരുണ്യപ്രവര്‍ത്തകനുമാണ്.

കണ്‍വന്‍ഷന്‍ വന്‍ വിജയമാക്കാന്‍ എല്ലാ മലയാളി സുഹൃത്തുക്കളേയും തമ്പി ചാക്കോ അഭ്യര്‍ഥിച്ചു.

വിവരങ്ങള്‍ക്ക്: തമ്പി ചാക്കോ 610 331 7923, വേമ്യാുരവമരസീ@ഴാമശഹ.രീാ

റിപ്പോര്‍ട്ട്: സുധ കര്‍ത്ത