ഗ്രാന്‍ഡ് റിവര്‍ മലയാളി അസോസിയേഷന്‍ മലയാളം ക്ളാസുകള്‍ ആരംഭിച്ചു
Monday, January 25, 2016 9:19 AM IST
കേംബ്രിഡ്ജ് (ഒന്റാരിയോ): ഗ്രാന്‍ഡ് റിവര്‍ മലയാളി അസോസിയേഷന്‍ മലയാളം ക്ളാസുകള്‍ ആരംഭിച്ചു. പ്രവാസി സാഹിത്യകാരനായ ജോണ്‍ ഇളമത ക്ളാസുകള്‍ ഉദ്ഘാടനം ചെയ്തു.

ദേവഭാഷയായ സംസ്കൃതത്തിന്റെയും വംഗ ഭാഷയായ തമിഴിന്റേയും കൂടിച്ചേരലാണു ശ്രേഷ്ഠഭാഷാ പദവി ലഭിച്ച മലയാളം എന്ന് ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം ഓര്‍മിപ്പിച്ചു.

സംസ്കാരങ്ങള്‍ സംരക്ഷിക്കുന്നതില്‍ ഭാഷയ്ക്കുള്ള പങ്ക് കുട്ടികളോടുള്ള സന്ദേശത്തില്‍ അദ്ദേഹം വിവരിച്ചു. അതുകൊണ്ട് കുട്ടികള്‍ കഴിവതും മാതാപിതാക്കളോടും ബന്ധുക്കളോടും മലയാളത്തില്‍ സംവദിക്കാന്‍ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.

അലക്സ് തോമസ് (ഏഞങഅ പ്രസിഡന്റ്), മാര്‍ട്ടിന്‍ മാത്യൂസ്, ദീപാനാഥ് റയരോത് എന്നിവര്‍ സംസാരിച്ചു.

പല പ്രായത്തിലുള്ള മുപ്പതോളം കുട്ടികള്‍ ആദ്യ ദിവസത്തെ ക്ളാസുകളില്‍ പങ്കെടുത്തു. ലീന കുഞ്ചറിയ, ദൃശ്യ കൃഷ്ണന്‍, അലക്സ് തോമസ് എന്നിവര്‍ ആദ്യദിന അധ്യാപകരായി.

റിപ്പോര്‍ട്ട്: ജയ്ശങ്കര്‍ പിള്ള