വാഷിംഗ്ടണ്‍ ഡിസി ഫെഡറല്‍ ഓഫീസുകള്‍ക്ക് തിങ്കളാഴ്ച അവധി
Monday, January 25, 2016 9:24 AM IST
വാഷിംഗ്ടണ്‍ ഡിസി: വാഷിംഗ്ടണ്‍ ഡിസി, മേരിലാന്റ്, പെന്‍സില്‍വാനിയ തുടങ്ങിയ സ്ഥലളില്‍ ഉണ്ടായ കനത്ത ഹിമതാപത്തെ തുടര്‍ന്നു കുമിഞ്ഞു കൂടിയ മഞ്ഞ് നീക്കം ചെയ്യുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കുന്നുണ്െടങ്കിലും തിങ്കളാഴ്ച വാഷിംഗ്ടണ്‍ ഡിസി, സമീപ പ്രദേശങ്ങള്‍ എന്നിവിടങ്ങളിലുളള യുഎസ് ഫെഡറല്‍ ഗവണ്‍മെന്റ് ഓഫീസുകള്‍ക്ക് അവധി ആയിരിക്കുമെന്ന് പേഴ്സണല്‍ മാനേജ്മെന്റ് ഓഫീസ് അറിയിച്ചു. എമര്‍ജന്‍സി, ടെലിവര്‍ക്ക് ജീവനക്കാര്‍ അതാത് ഏജന്‍സികളുടെ നിര്‍ദ്ദേശ പ്രകാരം പ്രവര്‍ത്തിക്കേണ്ടതാണെന്നും അറിയിപ്പില്‍ പറയുന്നു.

അമേരിക്കയുടെ ഈസ്റേണ്‍ സംസ്ഥാനങ്ങളില്‍ ഉണ്ടായ ഹിമപാതത്തില്‍ 28 പേര്‍ക്ക് ജീവഹാനി സംഭവിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

അമേരിക്കയിലെ 11 ഗവര്‍ണര്‍മാര്‍ സംസ്ഥാനത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.

മഞ്ഞു വീഴ്ചയെ തുടര്‍ന്ന് കാന്‍സല്‍ ചെയ്ത ആയിരക്കണക്കിന് വിമാന സര്‍വീസുകള്‍ ഭാഗികമായി തിങ്കളാഴ്ച പുനരാരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. തിങ്കളാഴ്ച യാത്ര പുറപ്പെടുന്നവര്‍ മുന്‍കൂട്ടി എയര്‍പോര്‍ട്ടുമായി ബന്ധപ്പെടണമെന്ന് അധികൃതര്‍ അഭ്യര്‍ഥിച്ചു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍