മാത്യു ജോര്‍ജ് നിര്യാതനായി
Wednesday, January 27, 2016 7:25 AM IST
തിരുവല്ല: മുന്‍ വിദേശ മലയാളി മാത്യു ജോര്‍ജ് (83) ബൈക്കിടിച്ചു മരിച്ചു. തിങ്കളാഴ്ച വൈകുന്നേരം 7.30 നു തിരുവല്ല ടികെ റോഡില്‍ സെന്റ് തോമസ് ഇവന്ജലിക്കല്‍ പള്ളിക്ക് സമീപമായിരുന്നു സംഭവം നടന്നത്. ദീര്‍ഘകാലത്തെ പ്രവാസ ജീവിതം മതിയാക്കി മാഞ്ഞടി ഇന്റര്‍ നാഷണല്‍ ഗാര്‍ഡനില്‍ താമസിച്ചു വരികയായിരുന്നു പരേതന്‍. ആലിസ് ജോര്‍ജ് ആണു ഭാര്യ.

മക്കള്‍: അനിത ജോസ് (ഫ്ളോറിഡ), സുനിതാ ജോര്‍ജ് (ഡാളസ്), സുനില്‍ ജോര്‍ജ് (കാനഡ), സുജ ജോര്‍ജ് (ചെന്നൈ).

ഡാളസ് ഫാര്‍മേഴ്സ് ബ്രാഞ്ച് മാര്‍ത്തോമ ചര്‍ച്ച് ഇടവകാംഗവും, ഡാളസ് സൌഹൃദ വേദി വനിതാ കോഡിനെറ്റരുമായ സുനിത ജോര്ജിന്റെ പിതാവിന്റെ ആകസ്മിക നിര്യാണത്തില്‍ ഡാളസ് സൌഹൃദ വേദി അനുശോചനം അറിയിച്ചു. സംസ്കാരം ജനുവരി 30 (ശനിയാഴ്ച) നടത്തപ്പെടും. കൂടുതല്‍ വിവരങ്ങള്‍ക്ക്: സാമോന്‍ ജോര്‍ജ്: 469 892 6122.

റിപ്പോര്‍ട്ട്: എബി മക്കപ്പുഴ