കല്‍പ്പനയുടെ അകാല വിയോഗത്തില്‍ ഫൊക്കാന അനുശോചിച്ചു
Wednesday, January 27, 2016 7:26 AM IST
ന്യൂയോര്‍ക്ക്: അകാലത്തില്‍ അന്തരിച്ച നടി കല്‍പ്പനയ്ക്ക് ഫൊക്കാന ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. നിരവധി സ്റ്റേജ് ഷോകള്‍ ഫൊക്കാനയ്ക്കുവേണ്ടി നടത്തിയിട്ടുള്ള ഫൊക്കാനയുടെ അടുത്ത സുഹൃത്തായിരുന്നു കല്‍പ്പന. മലയാള ചലച്ചിത്രലോകത്ത് കല്‍പ്പനയ്ക്കു പകരം വയ്ക്കാന്‍ കല്‍പ്പനമാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നു ഫൊക്കാനാ പ്രസിഡന്റ് ജോണ്‍ പി. ജോണ്‍ പറഞ്ഞു.

അഭിനയിച്ച ചിത്രങ്ങളിലെല്ലാം തന്റേതായ ഒരു ശൈലി കൊണ്ടുവരുവാന്‍ ശ്രമിച്ച നടി ആയിരുന്നു കല്‍പ്പന എന്നു ഫൊക്കാന സെക്രട്ടറി വിനോദ് കേയാര്‍ക്കെ അഭിപ്രായപ്പെട്ടു. ഫൊക്കാനാ ട്രഷറര്‍ ജോയ് ഇട്ടന്‍, ട്രസ്റി ബോര്‍ഡ് ചെയര്‍മാന്‍ പോള്‍ കറുകപ്പിള്ളില്‍, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ് തുടങ്ങിയവരും കല്‍പ്പനയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി.

റിപ്പോര്‍ട്ട്: ശ്രീകുമാര്‍ ഉണ്ണിത്താന്‍