ന്യൂയോര്‍ക്ക്: കോന്നി മേലൂട്ട് പരേതനായ മത്തായി മേലൂട്ടിന്റെ ഭാര്യ ദീനാമ്മ മാത്യു മേലൂട്ട് (76) ന്യൂയോര്‍ക്കിലെ സ്റാറ്റന്‍ഐലന്റ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ നിര്യാതയായി. പരേത ദീര്‍ഘകാലം സ്റാറ്റന്‍ഐലന്‍ഡ് സൌത്ത് ബീച്ച് സ്റേറ്റ് സൈക്യാട്രിക് സെന്ററില്‍ രജിസ്ട്രേഡ് നഴ്സ് ആയി സേവനം അനുഷ്ഠിച്ചശേഷം വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. മലങ്കര ആര്‍ച്ച് ഡയോസിലിലെ പ്രഥമ ഇടവകയായ സ്റാറ്റന്‍ഐലന്‍ഡ് മോര് ഗ്രിഗോറിയോസ് സിറിയന്‍ ഓര്‍ത്തഡോക്സ് ദേവലായ സ്ഥാപകാംഗങ്ങളായിരുന്നു മത്തായി-ദീനാമ്മ ദമ്പതികള്‍. ടോം, അപ്പോളോ എന്നിവര്‍ മക്കളാണ്.
ജനുവരി 27-നു (ബുധനാഴ്ച) വൈകുന്നേരം ആറു മുതല്‍ ഒമ്പതു വരെ മാത്യൂസ് ഫ്യൂണറല്‍ ഹോമില്‍ വേക്ക് സര്‍വീസും, വ്യാഴാഴ്ച രാവിലെ ഒമ്പതിനു ഫ്യൂണറല്‍ ഹോമിലെ സംസ്കാര ശുശ്രൂഷകള്‍ക്കുശേഷം മൊറാവിയല് സെമിത്തേരിയില്‍ സംസ്കാരവും നടത്തുന്നതാണ്. ഏവരും ഇതൊരു അറിയിപ്പായി സ്വീകരിക്കണമെന്നു കുടുംബാംഗങ്ങള്‍ക്കും ഇടവകയ്ക്കുംവേണ്ടി വികാരി ഫാ. രാജന് പീറ്റര്‍ അറിയിച്ചു.
പരേതയുടെ ആകസ്മിക വേര്‍പാടില്‍ മലങ്കര ആര്‍ച്ച്ഡയോസിസ് അധിപന് ആര്‍ച്ച്ബിഷപ് യല്‍ദോ മോര് തീത്തോസ് മെത്രാപ്പോലീത്ത അതീവ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി.
മലങ്കര ആര്‍ച്ച് ഡയോസിസ് സെക്രട്ടറി ഫാ. ഗീവര്‍ഗീസ് ജേക്കബ് ചാലിശേരി, ട്രഷറര്‍ ചാണ്ടി തോമസ് (ഹൂസ്റണ്‍), സിമി ജോസഫ് (ജോയിന്റ് ട്രഷറര്‍), റഫാ. ജോര്‍ജ് ഏബ്രഹാം (മുന്‍ വികാരി, കൌണ്‍സില്‍ അംഗം), കൌണ്‍സില്‍ അംഗങ്ങളായ പി.ഒ. ജോര്‍ജ്, ജോജി കാവനാല്‍, ഷെവലിയാര്‍ ഏബ്രഹാം മാത്യു, സ്റാറ്റന്‍ ഐലന്‍ഡ് എക്യൂമെനിക്കല്‍ കൌണ്‍സില്‍ പ്രസിഡന്റ് റവ. മാത്യൂസ് ഏബ്രഹാം, എക്യൂമെനിക്കല്‍ സെക്രട്ടറി ക്യാപ്റ്റന്‍ രാജു ഫിലിപ്പ്, മലയാളി അസോസിയേഷന് പ്രസിഡന്റ് സാമുവേല്‍ കോശി കോടിയാട്ട്, കേരള സമാജം പ്രസിഡന്റ് ചാക്കോ മാണി (സാജന് പാമ്പാടി) എന്നിവര്‍ അനുശോചിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ.ഫാ. രാജന് പീറ്റര്‍ (വികാരി) 718 761 5267, റവ.ഫാ. വര്‍ഗീസ് മാലിയില്‍ (സഹ വികാരി) 718 761 8673, റവ.ഫാ. ഫൌസ്റീനോ ക്വിന്റാനില്ല (646 530 3833), മത്തായി കീണേലില്‍ (718 983 9153). ബിജു ചെറിയാന് (ന്യൂയോര്‍ക്ക്) അറിയിച്ചതാണിത്.
റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം