ഡാളസ് സൌഹൃദ വേദി അനുശോചിച്ചു
Wednesday, January 27, 2016 8:26 AM IST
ഡാളസ്: പ്രശസ്ത മലയാള സിനിമാ നടി കല്‍പ്പനയുടെ വേര്‍പാടില്‍ ഡാളസ് സൌഹൃദ വേദി അനുശോചിച്ചു.

മുന്നൂറിലധികം ചിത്രങ്ങളില്‍ നമ്മെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തിട്ടുള്ള മലയാളിയുടെ ചിരിയുടെ നിറകുടം കലാ പ്രേമികളുടെ മനസുകളില്‍ മറയാതെ നില്‍ക്കുമെന്നും സെക്രട്ടറി അജയകുമാര്‍ തയാറാക്കിയ അനുശോചന പ്രമേയത്തില്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: എബി മക്കപ്പുഴ