ഡോ. രാജു കുന്നത്ത് നഴ്സിംഗ് ഹോം അഡ്മിനിസ്ട്രേറ്റര്‍ സൊസൈറ്റി പ്രസിഡന്റ്
Wednesday, January 27, 2016 8:27 AM IST
ന്യൂയോര്‍ക്ക്: അമേരിക്കയിലെ ലൈസന്‍സ്ഡ് നഴ്സിംഗ്ഹോം അഡ്മിനിസ്ട്രേറ്റര്‍ സൊസൈറ്റി (ടീരശല്യേ ീള ഘശരലിലെറ ചൌൃശിെഴ ഒീാല അറാശിശൃമീൃ ംംം.ഹിെവമ.ീൃഴ) യുടെ പ്രസിഡന്റായി ഡോ. രാജു കുന്നത്ത് തെരഞ്ഞെടുക്കപ്പെട്ടു.

നഴ്സിംഗ് ഹോം അഡ്മിനിസ്ട്രേറ്റര്‍ സൊസൈറ്റിയുടെ 50 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഇന്ത്യന്‍ വംശജന്‍ പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെടുന്നത്. ഡോ. കുന്നത്ത് കഴിഞ്ഞ 10 വര്‍ഷമായി സൊസൈറ്റിയുടെ വൈസ്പ്രസിഡന്റായി അഡ്മിനിസ്ട്രേറ്റര്‍ ബോര്‍ഡില്‍ പ്രവര്‍ത്തിക്കുന്നു.

രാജു കുന്നത്തിനു മാഡിസനിലെ ഡ്രൂയൂണിവേഴ്സിറ്റിയില്‍നിന്നു മെഡിക്കല്‍ ഹ്യുമാനിറ്റീസില്‍ ഡോക്ടറേറ്റ് ലഭിച്ചിട്ടുണ്ട്. ഹെല്‍ത്ത്കെയര്‍ കണ്‍സള്‍ട്ടന്റ് ആയി പേരെടുത്ത ഡോ. കുന്നത്ത് നോര്‍ത്ത് ഈസ്റ് ഏരിയയിലെ നിരവധി ആരോഗ്യപരിചരണ സെമിനാറുകളില്‍ സംസാരിക്കാന്‍ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

ന്യൂജേഴ്സിയിലെ കീന്‍ സര്‍വകലാശാലയില്‍നിന്നു പബ്ളിക് അഡ്മിനിസ്ട്രേഷനിലും നഴ്സിംഗിലും മാസ്റര്‍ ഡിഗ്രി പൂര്‍ത്തിയാക്കിയ ഇദ്ദേഹം 2006ല്‍ ഗ്ളോബല്‍ഹെല്‍ത്ത് കെയര്‍ സര്‍വീസ് സ്ഥാപക വൈസ്പ്രസിഡന്റായി ചേരുന്നതിനു മുമ്പ് ട്രിനിറ്റാസ് ഹോസ്പിറ്റല്‍, മാനര്‍കെയര്‍, ജെനെസിസ് തുടങ്ങി വിവിധ ആരോഗ്യസ്ഥാപനങ്ങള്‍ക്കുവേണ്ടി അഡ്മിനിസ്ട്രേറ്ററായി പ്രവര്‍ത്തിച്ചിട്ടുണ്ട്. പല പ്രഫഷണല്‍ ബോര്‍ഡുകളിലും അംഗമാണ്. നിലവില്‍ 'വിറ്റ' ഹെല്‍ത്ത്കെയര്‍ ഗ്രൂപ്പിന്റെ വൈസ്പ്രസിഡന്റ് ആയി ജോലിചെയ്യുന്നു. നഴ്സിംഗ്ഹോം ക്വാളിറ്റി ഇംപ്രൂവ്മെന്റ് സോഫ്റ്റ്വെയര്‍, ങലറഅുു ഇന്‍കോര്‍പറേറ്റഡിന്റെ സ്ഥാപക പ്രസിഡന്റും സിഇഒയും ആണ്.

റിട്ടയര്‍ ചെയ്ത് നാട്ടിലെത്തുന്ന വിദേശ മലയാളികളെ ഉദ്ദേശിച്ച് കേരളത്തില്‍ കോട്ടയത്ത് തെള്ളകത്തെ പ്രധാന ആശുപത്രിയുമായി ചേര്‍ന്ന് ആരംഭിച്ചിരിക്കുന്ന റിട്ടയര്‍മെന്റ് പ്രോജക്ടായ മെഡ്സിറ്റിയുടെ മാനേജിംഗ് ഡയറക്ടറാണു ഡോ. രാജു കുന്നത്ത്.

കോട്ടയം ജില്ലയില്‍ കുന്നത്ത്വീട്ടില്‍ (പരേതനായ) ജോസഫിന്റെയും മറിയാമ്മയുടെയും മകനാണു ഡോ. രാജു. കവിയൂര്‍ കൊണ്ടൂര്‍ കുടുംബാംഗമായ ജയ ആണ് ഭാര്യ. മക്കള്‍: ആഷ്ലി, അനു, അനിത.

റിപ്പോര്‍ട്ട്: ജോര്‍ജ് തുമ്പയില്‍