ഹൂസ്റണില്‍ മല്ലപ്പളളി സംഗമം ജനുവരി 30ന്
Wednesday, January 27, 2016 8:29 AM IST
ഹൂസ്റണ്‍: മല്ലപ്പളളി താലൂക്കില്‍ നിന്നും ഹൂസ്റണിലും സമീപ പ്രദേശങ്ങളിലും താമസിക്കുന്ന കുടുംബങ്ങളുടെ കൂട്ടായ്മയായ മല്ലപ്പളളി സംഗമത്തിന്റെ പ്രഥമ ക്രിസ്മസ്-പുതുവത്സരാഘോഷം ജനുവരി 30നു (ശനി) നടക്കും.

വൈകുന്നേരം 4.30നു സ്റാഫോര്‍ഡിലുളള സ്റാന്‍ലി ജോണ്‍ റിയല്‍റ്റര്‍ ഓഫീസ് ഹാളില്‍ (920 എങ 1092, ങൌൃുവ്യ ഞീമറ, ടമേളളീൃറ, ഠത77477) നടക്കുന്ന സമ്മേളനത്തിലേക്കു ഹൂസ്റണിലെ എല്ലാ മല്ലപ്പളളി നിവാസികളെയും അനുഭാവികളെയും സ്വാഗതം ചെയ്യുന്നുവെന്നു സംഘാടകര്‍ അറിയിച്ചു.

സംഗമത്തിന്റെ അംഗങ്ങളുടെയും സ്നേഹിതരുടെയും ഭവനങ്ങള്‍ സന്ദര്‍ശിച്ച് ക്രിസ്മസ് കരോള്‍ റൌണ്ട്സ് വഴി സമാഹരിച്ച തുക മല്ലപ്പള്ളി താലൂക്കിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ പ്രഫഷണല്‍ വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസത്തിനായി നല്‍കുന്നതായിരിക്കുമെന്നു സംഘാടകര്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക്: ബാബു ചാക്കോ 832 661 7555

റിപ്പോര്‍ട്ട്: ജീമോന്‍ റാന്നി