ഇന്ത്യന്‍ റിപ്പബ്ളിക് ദിനാഘോഷങ്ങളുടെ ഒരുക്കങ്ങള്‍ ന്യൂയോര്‍ക്കില്‍ പൂര്‍ത്തിയായി
Thursday, January 28, 2016 6:29 AM IST
ന്യൂയോര്‍ക്ക്: ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ന്യൂയോര്‍ക്ക് കേരള ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ ജനുവരി 31 -നു (ഞായറാഴ്ച) വൈകുന്നേരം ആറിനു അയ്യൌൃെ ങലവീേറശ ഇവൌൃരവ അൌറശീൃശൌാ ഒമഹഹ ,( 167 ടരമൃറെമഹല ഞീമറ,ഠൌരസമവീല ചഥ) ല്‍ വച്ചു വിപുലമായ രീതിയില്‍ ഇന്ത്യയുടെ റിപ്പബ്ളിക് ദിനാഘോഷങ്ങള്‍ നടത്തപ്പെടുന്നു. ഇതിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു. ഇന്ത്യയുടെ അറുപത്തേഴാമതു റിപ്പബ്ളിക് ദിനാഘോഷത്തില്‍ പങ്കെടുത്ത് നമ്മുടെ രാജ്യത്തോടുള്ള രാജ്യസ്നേഹം പ്രദര്‍ശിപ്പിക്കുന്ന അവസരമാക്കി ഇതിനെ വിനിയോഗിക്കണമെന്നു ചാപ്റ്റര്‍ പ്രസിഡന്റ് ജോയി ഇട്ടന്‍ അഭ്യര്‍ഥിച്ചു.

ഈവര്‍ഷത്തെ റിപ്പബ്ളിക് ദിനാഘോഷങ്ങളില്‍ മുഖ്യാതിഥിയായി സംബന്ധിക്കുന്നതു കെപിസിസി വൈസ് പ്രസിഡന്റും കേരളാ ഹൈക്കോടതിയിലെ ഗവണ്‍മെന്റ് പ്ളീഡറുമായ ലാലി വിന്‍സെന്റാണ്. കൂടാതെ ന്യൂയോര്‍ക്ക് സ്റേറ്റ് സെനറ്റര്‍ സ്റുവര്‍ട്ട്, അസംബ്ളി വുമണ്‍ ഷെല്ലി മേയര്‍, ഐഎന്‍ഒസി യുഎസ്എ നാഷണല്‍ ചെയര്‍മാന്‍ ശുദ്ധ് പ്രകാശ് സിംഗ്, പ്രസിഡന്റ് ലവിറ്റ ഭഗത് സിംഗ്, നാഷണല്‍ ഐഎന്‍ഒസി കേരള ചെയര്‍മാന്‍ കളത്തില്‍ വര്‍ഗീസ്, പ്രസിഡന്റ് ജോബി ജോര്‍ജ്, പോള്‍ കറുകപ്പള്ളില്‍, ട്രഷറര്‍ സജി എബ്രഹാം തുടങ്ങി സാമൂഹ്യ സംസ്കാരിക രംഗങ്ങളിലെ പ്രമുഖര്‍ ആശംസകള്‍ അറിയിച്ചു സംസരിക്കുന്നതായിരിക്കും.

പൊതുസമ്മേളനത്തിനുശേഷം നടക്കുന്ന കലാപരിപാടികളുടെ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായും, പുതുമയാര്‍ന്ന കലാപരിപാടികളും. വ്യത്യസ്തമായ രീതിയില്‍ നൃത്താവിഷ്കാരങ്ങള്‍ കോര്‍ത്തിണക്കി നയനമനോഹാരിത വിളിച്ചോതുന്ന നൂതന പരിപാടികളാണ് ആവിഷ്കരിച്ചിരിക്കുന്നത്. കുടാതെ കേരളത്തനിമയാര്‍ന്ന ഭക്ഷണവും ഒരിക്കിയിട്ടുണ്ടെന്നു ജനറല്‍ കണ്‍വീനര്‍മാരായ വര്‍ഗിസ് ജോസഫ്, ശ്രീകുമാര്‍ ഉണ്ണിത്താന്‍, വര്‍ഗീസ് രാജന്‍, ലൈസി അലക്സ്, ഫിലിപ്പ് ചാക്കോ,എബ്രഹാം പുത്തന്‍ശേരില്‍, റവ.ഡോ. വര്‍ഗീസ് ഏബ്രഹാം, ചാക്കോ കൊയികലെത്ത്, ഗണേഷ് നായര്‍ എന്നിവര്‍ അറിയിച്ചു.

ന്യൂയോര്‍ക്കിലും പരിസര പ്രദേശങ്ങളിലുമുള്ള മുഴുവന്‍ ഇന്ത്യക്കാരെയും ഈ സമ്മേളനത്തിലേക്കു ക്ഷണിക്കുന്നതായി കണ്‍വീനര്‍മാരായ ജോണ്‍ കെ. മാത്യു (ബോബി), ഷാജി ആലപ്പാട്ട്, തോമസ് ജോണ്‍, ആന്റോ വര്‍ക്കി, ലിജോ ജോണ്‍, രാജന്‍ ടി ജേക്കബ്, സജി മറ്റമന, ലീന ആലപ്പാട്ട്, ഷീല ചെറു, സുരേന്ദ്രന്‍ നായര്‍, അലക്സ് എബ്രഹാം, ഷനി ഷാജാന്‍, രാജ് തോമസ്, ബാബു മറ്റമന, പൌലോസ് വര്‍ക്കി എന്നിവര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ശ്രീകുമാര്‍ ഉണ്ണിത്താന്‍