ഇന്ത്യന്‍ നിര്‍മിതമായ ആദ്യ പിഇടി-സിടി മെഷീന്‍ ബംഗളൂരുവില്‍
Thursday, January 28, 2016 8:16 AM IST
ബംഗളൂരു: പ്രശസ്ത അര്‍ബുദ ചികിത്സാ കേന്ദ്രമായ നോര്‍ത്ത് ബംഗളൂരുവിലെ എച്ച്സിജി- എംഎസ്ആര്‍ കാന്‍സര്‍ സെന്ററില്‍ പുതിയ പിഇടി- സിടി മെഷീന്‍ (പോസിട്രോണ്‍ എമിഷന്‍ ടോമോഗ്രഫി- കംപ്യൂട്ടഡ് ടോമോഗ്രഫി) സ്ഥാപിച്ചു. അര്‍ബുദം കണ്െടത്തുന്നതിനും ഫലപ്രദമായി ചികിത്സിക്കുന്നതിനും സഹായിക്കുന്ന ഈ നൂതന ഉപകരണം ഇന്ത്യയില്‍ ആദ്യമായി ബംഗളൂരുവിലാണ് രൂപകല്പന ചെയ്തത്. കാര്‍ഡിയോളജി, ന്യൂറോളജി, ഇന്‍ഫ്ളമേറ്ററി /ഇന്‍ഫക്ടീവ് പതോളജി വിഭാഗങ്ങളിലെ ചികിത്സയ്ക്കും ഇതുപയോഗിക്കാന്‍ സാധിക്കുമെന്ന് എച്ച്സിജി എന്റര്‍പ്രൈസസ് ചെയര്‍മാന്‍ ഡോ. ബി.എസ്. അജയ്കുമാര്‍ അറിയിച്ചു.