ഐഎന്‍ഒസി ഷിക്കാഗോയുടെ റിപ്പബ്ളിക് ദിനാഘോഷം ജനുവരി 29ന്; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
Thursday, January 28, 2016 10:21 AM IST
ഷിക്കാഗോ: ഐഎന്‍ഒസി ഷിക്കാഗോയുടെ ആഭിമുഖ്യത്തില്‍ ഇന്ത്യയുടെ റിപ്പബ്ളിക് ദിനാഘോഷങ്ങള്‍ മൌണ്ട് പ്രോസ്പെക്ടസിലുള്ള കണ്‍ട്രി ഇന്നില്‍ സ്യൂട്ടില്‍ (2200 ട/ ഋഹാവൌൃ ഞറ) ജനുവരി 29നു (വെള്ളി) വൈകുന്നേരം ആറിന് നടക്കും.

കെപിസിസി വൈസ് പ്രസിഡന്റ് ലാലി വിന്‍സെന്റ് പരിപാടി ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ ദേശഭക്തി ഉണര്‍ത്തുന്ന കലാപരിപാടികള്‍, ഡിന്നര്‍, താലപ്പൊലി എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ആഘോഷപരിപാടികളിലേക്ക് ഷിക്കാഗോയിലുള്ള എല്ലാ മലയാളി സുഹൃത്തുക്കളേയും സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് ഗ്ളാഡ്സണ്‍ വര്‍ഗീസ്, നാഷണല്‍ ജനറല്‍ സെക്രട്ടറി ഡോ. സാല്‍ബി പോള്‍ ചേന്നോത്ത്, സെക്രട്ടറി സിനു പാലയ്ക്കത്തടം, യൂത്ത് കോണ്‍ഗ്രസ് നാഷണല്‍ കോഓര്‍ഡിനേറ്റര്‍ സുഭാഷ് ജോര്‍ജ്, നാഷണല്‍ ഐടി കോഓര്‍ഡിനേറ്റര്‍ വിശാഖ് ചെറിയാന്‍, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് റ്റോമി അംബേനാട്ട്, അച്ചന്‍കുഞ്ഞ് മാത്യു, എക്സിക്യൂട്ടീവ് ബോര്‍ഡ് അംഗങ്ങളായ ജോണ്‍സണ്‍ മാളിയേക്കല്‍, ഡൊമിനിക് തെക്കേത്തല, ലൂയി ഷിക്കാഗോ, ജോണി വടക്കുംചേരി, ഡോ. അനുപം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ജോസഫ് ചാണ്ടി, സ്കറിയാക്കുട്ടി തോമസ് എന്നിവര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം