'വൈ -ഫൈ' സ്റേജ് ഷോ അമേരിക്കയില്‍
Thursday, January 28, 2016 10:23 AM IST
ന്യൂയോര്‍ക്ക്: വടക്കേ അമേരിക്കന്‍ മലയാളികള്‍ക്കായി പുതുമ നിറഞ്ഞ സ്റേജ് ഷോകള്‍ അവതരിപ്പിക്കുന്ന ആര്‍ ആന്‍ഡ് ടി പ്രൊഡക്ഷന്‍ മേയ്, ജൂണ്‍ മാസങ്ങളില്‍ 'വൈ-ഫൈ' എന്ന ഹാസ്യ സംഗീത നൃത്ത വിസ്മയങ്ങളുമായി എത്തുന്നു.

മലയാള ചലച്ചിത്ര വേദിയിലെ പ്രശസ്ത കലാകാരികളും കലാകാരന്മാരും പങ്കെടുക്കുന്ന സ്റേജ് ഷോ അണിയിച്ചൊരുക്കുന്നത് പ്രശസ്ത സംവിധായകനായ ജി.എസ്. വിജയനാണ്. കണ്ടു മടുത്ത പഴകിയ സ്റേജ് ഷോകളുടെ ഒട്ടും ആവര്‍ത്തന വിരസത അനുഭവപ്പെടാതെയുളള സൂപ്പര്‍ ഹിറ്റ് ഷോ ആയിരിക്കും വൈ-ഫൈ എന്ന് സംഘാടകര്‍ അവകാശപ്പെട്ടു.

മലയാള ചലച്ചിത്ര വേദിയിലെ യുവനിര നായകരില്‍ പ്രമുഖനും നൃത്തത്തിലൂടെയും നിരവധി ചലച്ചിത്രങ്ങളിലെ വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളിലൂടെയും മലയാളികളുടെ മനസില്‍ ചേക്കേറിയ ഉണ്ണീ മുകുന്ദന്‍, ചിരിയുടെ രസകൂട്ടുമായി മലയാളി മനസുകളില്‍ ഇടം പിടിച്ച ഷാജോണ്‍, നീലത്താമരയിലെ നായകന്‍ കൈലാഷ്. പ്രശസ്ത നടി ശ്വേതാ മേനോന്‍, വിഷ്ണു പ്രിയ, പാര്‍വതി നമ്പ്യാര്‍, കോമഡി രാജാക്കന്മാരായ ബ്ളാക് ആന്‍ഡ് വൈറ്റ് ടീം ഒരുക്കുന്ന ചിരിയുടെ മാലപടക്കം എന്നിവയും പ്രശസ്ത ഗായകരായ ശ്രീനാഥ് (ഐഡിയ സ്റാര്‍), ബ്രന്ദാ (കൈരളി), അന്‍വര്‍ തുടങ്ങിയവരുള്‍പ്പെടെ പതിനഞ്ചോളം കലാകാരന്മാര്‍ വേദിയില്‍ അരങ്ങുതകര്‍ക്കും.

വിവരങ്ങള്‍ക്ക്: ഷിബു 516 859 2531, ബോബി 646 261 6314

റിപ്പോര്‍ട്ട്: ജീമോന്‍ ജോര്‍ജ്