ന്യൂജേഴ്സിയില്‍ എം.ജി. ശ്രീകുമാറിന്റെ ക്രിസ്തീയ ഭക്തിഗാനമേള മേയ് 21ന്
Friday, January 29, 2016 8:40 AM IST
ന്യൂജേഴ്സി: സെന്റ് തോമസ് മലങ്കര കത്തോലിക്കാ ഇടവകയുടെ ദേവാലയ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടത്തുന്ന ക്രിസ്ത്യന്‍ ഭക്തി ഗാനമേള 'സ്നേഹസംഗീതം' മേയ് 21നു വൈകുന്നേരം ആറിനു ഫെലീഷ്യന്‍ കോളജ് ഓഡിറ്റോറിയത്തില്‍ നടക്കും.

പ്രശസ്ത പിന്നണി ഗായകന്‍ എം.ജി. ശ്രീകുമാറും രഞ്ജിനി ജോസുമാണ് ഗാനമേള നയിക്കുന്നത്. പരിപാടിയുടെ ടിക്കറ്റ് വിതരണോദ്ഘാടനം മലങ്കര കത്തോലിക്കാ സഭ അമേരിക്ക-കാനഡ ഭദ്രാസനത്തിന്റെ വികാരി ജനറാള്‍ മോണ്‍ പീറ്റര്‍ കോച്ചേരി നിര്‍വഹിച്ചു. ന്യൂജേഴ്സി എക്യൂമെനിക്കല്‍ ക്രിസ്ത്യന്‍ ഫെല്ലോഷിപ്പിനെ പ്രതിനിധീകരിച്ച് അജിത് ഏബ്രഹാം, കേരള അസോസിയേഷന്‍ ഓഫ് ന്യൂജേഴ്സിയുടെ പ്രസിഡന്റ് അലക്സ് മാത്യു, ശാലോം മീഡിയ പ്രതിനിധി സെബാസ്റ്യന്‍ ടോം, ബിബിന്‍ ജോര്‍ജ് ആന്‍ഡ് ആഷാ ജോര്‍ജ് (സെന്റ് സ്റീഫന്‍സ് ഓര്‍ത്തഡോക്സ് ചര്‍ച്ച്), ടീന ഫിലിപ്പ് (സെന്റ് ജൂഡ് മലങ്കര കാത്തലിക് ചര്‍ച്ച്, ഫിലഡല്‍ഫിയ) തുടങ്ങിയവര്‍ ആദ്യ ടിക്കറ്റുകള്‍ ഏറ്റുവാങ്ങി. ഇടവകയെ പ്രതിനിധീകരിച്ച്, ജോര്‍ജ് ജയിംസ്, തോമസ് കാരക്കാട്ട്, വര്‍ഗീസ് ജോര്‍ജ്, ബിനു ജോര്‍ജ് തുടങ്ങിയവര്‍ സ്പോണ്‍സര്‍ ടിക്കറ്റുകള്‍ ഏറ്റുവാങ്ങി. ഫാ. ജേക്കബ് ജോണ്‍, സണ്ണി തോമസ്, ബിനു ജോര്‍ജ്, സുനില്‍ ജോണ്‍, അശ്വതി വര്‍ഗീസ് തുടങ്ങിയവര്‍ കിക്കോഫ് പ്രോഗ്രാമിന് നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: സജി കീക്കാടന്‍