ഷിക്കാഗോ സെന്റ് തോമസ് ഓര്‍ത്തഡോക്സ് ഇടവകയ്ക്ക് പുതിയ ദേവാലയം
Friday, January 29, 2016 8:42 AM IST
ഷിക്കാഗോ: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ഷിക്കാഗോയിലെ പ്രഥമ ദേവാലയമായ സെന്റ് തോമസ് ഓര്‍ത്തഡോക്സ് ഇടവകയ്ക്ക് സ്വപ്ന സാഫല്യത്തിന്റെ സുദിനം. ഷിക്കാഗോ നഗര ഹൃദയത്തില്‍ നോര്‍വുഡ് പാര്‍ക്കിനു സമീപം വാങ്ങിയ പുതിയ ദേവാലയം സ്വന്തമാക്കിയതോടുകൂടി നാലര പതിറ്റാണ്ട് പിന്നിടുന്ന ഷിക്കാഗോ സെന്റ് തോമസ് ഓര്‍ത്തഡോക്സ് ദേവാലയത്തിന്റെ ചരിത്രനാഴികകല്ലില്‍ പുതിയൊരു അധ്യായംകൂടി എഴുതിചേര്‍ക്കപ്പെടുകയായി.

1971 ഫെബ്രുവരിയില്‍ കേവലം 14 ഇടവക അംഗങ്ങളുമായി ആരംഭിച്ച ഓര്‍ത്തഡോക്സ് സമൂഹം ഇന്ന് എഴുപതില്‍പരം കടുംബങ്ങളുള്ള ഇടവകയായി മാറിക്കഴിഞ്ഞു. ദേവാലയത്തിന്റെ ആദ്യ വികാരി റവ. കുര്യാക്കോസ് തോട്ടുപുറം കോര്‍ എപ്പിസ്കോപ്പ ആണ്. റവ. എം.ഇ. ഇടുക്കുള കോര്‍ എപ്പിസ്കോപ്പ, റവ. കോശി വി. പൂവത്തൂര്‍ കോര്‍ എപ്പിസ്കോപ്പ, ഫാ. ശ്ളൊമോ ഐസക് ജോര്‍ജ്, ഫാ. ഹാം ജോസഫ്, റവ. ഡീക്കണ്‍ ജോര്‍ജ് പൂവത്തൂര്‍ എന്നിവരുടെ സേവനവും നേതൃപാടവവും ഈ ദേവാലയത്തിന്റെ വളര്‍ച്ചയ്ക്ക് ആക്കംകൂട്ടി.

അംഗങ്ങളുടെ കൂട്ടായ്മയുടേയും കഠിനാധ്വാനത്തിന്റേയും നിരന്തരമായ പ്രാര്‍ഥനയുടേയും ഫലമാണ് പുതിയ ദേവാലയം എന്ന സ്വപ്നം യാഥാര്‍ഥ്യമാകുന്നത്. ഇടവക വികാരി ഫാ. ഹാം ജോസഫിന്റെ നേതൃത്വത്തില്‍ ദേവാലയ കമ്മിറ്റിയും ഇടവക മാനേജിഗ് കമ്മിറ്റിയും വിവിധ ആധ്യാത്മിക സംഘടനകളും യുവജനസമൂഹവും ഒത്തൊരുമിച്ച് നടത്തിയ നിരന്തര പ്രയത്നങ്ങളാണ് ഇതിനു കരുത്തേകിയത്. ഇടവകയുടെ കാവല്‍പിതാവായ പരിശുദ്ധ മാര്‍ത്തോമാ ശ്ളീഹായുടേയും പരിശുദ്ധ പരുമല തിരുമേനിയുടേയും മാധ്യസ്ഥതയും പ്രാര്‍ഥനയും തുണയായി.

നാനൂറില്‍പരം വിശ്വാസികള്‍ക്ക് ഒരുമിച്ച് ആരാധനയില്‍ പങ്കെടുക്കുവാന്‍ സൌകര്യമുള്ള പുതിയ ദേവാലയവും വിശാലമായ ഹാളും കിച്ചണ്‍, സണ്‍ഡേസ്കൂള്‍ ക്ളാസുകള്‍ നടത്താന്‍ പര്യാപ്തമായ നിരവധി മുറികളും ഉള്‍പ്പെടുന്നതാണ് പുതിയ കെട്ടിട സമുച്ചയം. നൂറില്‍പരം കാറുകള്‍ക്ക് പാര്‍ക്ക് ചെയ്യാവുന്ന സൌകര്യവും ഇതോടനുബന്ധിച്ചുണ്ട്.

വിശ്വാസജീവിതത്തിലും സ്വഭാവരൂപീകരണത്തിലും കൂട്ടായ്മയുടെ വളര്‍ച്ചയിലും ഇടവക ദേവാലയത്തിന്റെ പ്രസക്തിയു, പ്രാധാന്യവും തിരിച്ചറിഞ്ഞതുകൊണ്ടാണ് മലങ്കര ഓര്‍ത്തഡോക്സ് ദേവാലയങ്ങള്‍ നിര്‍മിക്കാന്‍ വൈദീകരുടെ നേതൃത്വത്തില്‍ വര്‍ഷങ്ങളായി അമേരിക്കയുടെ വിവിധ ഭാഗങ്ങളിലേക്ക് കുടിയേറിപാര്‍ത്ത അത്മായ സഹോദരങ്ങള്‍ മുന്നിട്ടിറങ്ങുന്നത്. നാം മക്കള്‍ക്കായി പലതും കരുതിവയ്ക്കുന്നതുപോലെ വരുംതലമുറയ്ക്കായി ഒരു വിശ്വാസി സമൂഹം കരുതിവയ്ക്കുന്ന അതിശ്രേഷ്ടമായ നിധിയാണ് പരിശുദ്ധ ദൈവാലയം. ഇതു സാധ്യമാക്കാന്‍ സഹകരിച്ച എല്ലാ ഇടവകാംഗങ്ങള്‍ക്കും സാമ്പത്തികമായും മറ്റു രീതികളിലും സഹായിച്ച മറ്റെല്ലാ ഇടവക സമൂഹത്തിനും ഇതിനു നേതൃത്വം കൊടുത്ത ദേവാലയ ബില്‍ഡിംഗ് കമ്മിറ്റി അംഗങ്ങള്‍ക്കും നന്ദിയും പ്രാര്‍ഥനാമംഗളങ്ങളും നേര്‍ന്നു.

വിവരങ്ങള്‍ക്ക്: ഫാ. ഹാം ജോസഫ് 8475945790, 7088567490 ളൃവമാഷീലുെവ@ഴാമശഹ.രീാ, ഡീക്കന്‍ ജോര്‍ജ് പൂവത്തൂര്‍ 7735615738, ഷാജന്‍ വര്‍ഗീസ് (ട്രസ്റി) 8476752149, കോശി ജോര്‍ജ് (സെക്രട്ടറി) 8479830433.

വിലാസം: ട. ഠവീാമ ഛൃവീേറീഃ ഇവൌൃരവ ഇവശരമഴീ – കഘ, 6099 ച ചീൃവേരീ അ്ലിൌല ഇവശരമഴീ, കഘ 60631.

റിപ്പോര്‍ട്ട്: ജോണ്‍സണ്‍ പുഞ്ചക്കോണം