മൈസൂരുവില്‍ 12 കേന്ദ്രങ്ങളില്‍ വൈ-ഫൈ
Friday, January 29, 2016 9:04 AM IST
മൈസൂരു: നഗരത്തില്‍ 12 സ്ഥലങ്ങളില്‍ ബിഎസ്എന്‍എല്‍ വൈ- ഫൈ സംവിധാനം ഒരുക്കുന്നു. മൈസൂരു കൊട്ടാരം, മൃഗശാല, സിറ്റി ബസ് സ്റാന്‍ഡ് തുടങ്ങിയ പ്രധാന സ്ഥലങ്ങളിലാണ് വൈ-ഫൈ എത്തുന്നത്. കൂടാതെ ഡിഡി അര്‍സ് റോഡ്, സിറ്റി കോടതി പരിസരം എന്നിവയും ബിഎസ്എന്‍എലിന്റെ പരിഗണനയിലുണ്ട്.

സംസ്ഥാനത്തെ 112 നഗരങ്ങളില്‍ വൈ-ഫൈ സംവിധാനം ഏര്‍പ്പെടുത്തുന്നുണ്ട്്. ആദ്യഘട്ടത്തില്‍ നിശ്ചിത പരിധി വരെ സൌജന്യമായി ഇന്റര്‍നെറ്റ് ലഭിക്കും. പിന്നീട് നിശ്ചിതനിരക്ക് ഈടാക്കും.

ബിഎസ്എന്‍എല്‍ അല്ലാത്ത മറ്റു സേവനദാതാക്കളുടെ മൊബൈലിലും വൈ-ഫൈ ഉപയോഗിക്കാന്‍ കഴിയും.