ഇന്തോ-കനേഡിയന്‍ പ്രസ്ക്ളബിനു പ്രൌഢ ഗംഭീര തുടക്കം
Friday, January 29, 2016 10:26 AM IST
ടൊറേന്റോ: ഇന്തോ-കനേഡിയന്‍ പ്രസ്ക്ളബ് കാനഡയുടെ ഔപചാരിക ഉദ്ഘാടനം ജനുവരി 26ന് ഒട്ടാവയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഓഫീസില്‍ നടന്നു. ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഓഫീസര്‍ വിഷ്ണു പ്രകാശ് ഔദ്യോഗിക രേഖകള്‍ ക്ളബ് ചെയര്‍മാന്‍ ജയശങ്കറിനു കൈമാറി.

ഇന്ത്യയിലെയും കാനഡയിലെയും മാധ്യമങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്നതിനു വേണ്ടി സ്ഥാപിതമായ കഇജഇ കാനഡയുടെ സ്ഥാപിതലക്ഷ്യങ്ങളെ കമ്മീഷന്‍ ഓഫീസര്‍ വിഷ്ണു പ്രകാശ് ചടങ്ങില്‍ പ്രകീര്‍ത്തിക്കുകയും കാനഡയിലെ വിവിധ ഭാഷയിലെ മാധ്യമ പ്രവര്‍ത്തകരെ ഒരു കുടക്കീഴില്‍ അണിനിരത്തിയ പ്രഥമ സംരംഭത്തിന്റെ പ്രവര്‍ത്തകരെ പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു. ഇന്ത്യന്‍ പതാക ഉയര്‍ത്തലിനുശേഷം കമ്മീഷന്‍ ഇന്ത്യന്‍ പ്രസിഡന്റിനെ സന്ദേശം വായിച്ചു. പ്രസിഡന്റ് ദീപക്, കമ്മീഷനെ മൊമന്റോ നല്‍കി ആദരിച്ചു. ഇന്ത്യന്‍ ഹൈക്കമ്മീഷന്റെ പ്രധാന വാര്‍ത്താ വിതരണ ചുമതലയും പ്രസ്ക്ളബിനു അനുവദിച്ചു.

ചടങ്ങില്‍ പ്രസ്ക്ളബ് ചെയര്‍മാന്‍ ജയശങ്കര്‍ പിള്ള, ദീപക് (പ്രസിഡന്റ്), റെജി (സെക്രട്ടറി), ബാലു (ജോ. ട്രഷറര്‍), അമര്‍ പ്രീത് (ജോ. സെക്രട്ടറി) എന്നിവര്‍ സംബന്ധിച്ചു. ആല്‍ബര്‍ട്ട്, ക്യുബക്, കിംഗ്സ്റന്‍, ബ്രിട്ടീഷ് കൊളംബിയ, മാനിടോബ, കിച്ച്നര്‍, ടൊറേന്റോ, നയാഗ്ര, ബര്‍ലിംഗ്ടന്‍ മോണ്‍ട്രിയാല്‍, ഒട്ടാവ എന്നിവിടങ്ങളില്‍നിന്നായി നിരവധി ഭാഷാ മാധ്യമ പ്രവര്‍ത്തകരും കോണ്‍സുലേറ്റ് പ്രതിനിധികളും വിശിഷ്ടാതിഥികളും ചടങ്ങില്‍ സംബന്ധിച്ചു.

റിപ്പോര്‍ട്ട്: ജയശങ്കര്‍ പിള്ള