ഹൂസ്റണില്‍ നോമ്പുകാല ജീവിത നവീകരണ ധ്യാനം
Saturday, January 30, 2016 3:14 AM IST
ഹൂസ്റണ്‍: ക്യൂന്‍മേരി മിസ്ട്രിയുടെ നേതൃത്വത്തില്‍ വലിയ നോമ്പിനോട് അനുബന്ധിച്ചു ഫെബ്രുവരി 4,5,6,7 തീയതികളില്‍ ഹൂസ്റണ്‍ സെന്റ് മേരീസ് ക്നാനായ ഫൊറോന പള്ളിയില്‍ ജീവിത നവീകരണ പെസഹാധ്യാനം നടത്തപ്പെടുന്നു.

പ്രശസ്ത വചനപ്രഘോഷകരായ റവ.ഫാ. ഷാജി തുമ്പേചിറയില്‍, ബ്രദര്‍ ജയിംസുകുട്ടി ചമ്പക്കുളം, ബ്രദര്‍. പി.ഡി ഡൊമിനിക്, ബ്രദര്‍ ശാന്തിമോന്‍ ജേക്കബ് എന്നിവരാണ് ധ്യാനത്തിന് നേതൃത്വം നല്‍കുന്നത്. അനുഗ്രഹീത ഗാനശുശ്രൂഷകന്‍ ബ്രദര്‍ മാര്‍ട്ടിന്‍ മഞ്ഞപ്പാറ ഗാനശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും.

നാലുദിവസങ്ങളിലായി നടത്തപ്പെടുന്ന ഈ പെസഹാധ്യാനം ഫെബ്രുവരി നാലിനു വ്യാഴാഴ്ച വൈകിട്ട് അഞ്ചു മുതല്‍ 9.30 വരേയും, അഞ്ചിനു വെള്ളിയാഴ്ച രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം അഞ്ചു വരേയും, ഈവനിംഗ് സെഷനില്‍ പങ്കെടുക്കേണ്ടവര്‍ക്ക് വെള്ളിയാഴ്ച വൈകിട്ട് അഞ്ചു മുതല്‍ 9.30 വരേയും, ആറിനു ശനിയാഴ്ച രാവിലെ ഒമ്പതു മുതല്‍ വൈകിട്ട് ആറു വരേയും, ഏഴാംതീയതി ഞായറാഴ്ച രാവിലെ ഒമ്പതു മുതല്‍ വൈകിട്ട് ആറു വരേയുമാണ് ധ്യാന സമയം ക്രമീകരിച്ചിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ. സജി പിണര്‍കയില്‍ (വികാരി) 224 659 6586. വെബ്: ംംം.ാമൃശമി്ംീൃഹറ.ീൃഴ

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം